വിന്റെജ് ലുക്കിൽ ഭാവന വീണ്ടും… ഫോട്ടോ ഏറ്റെടുത്ത് ആരാധകർ..

മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ നേടാൻ താരത്തിനു സാധിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു.

ചലച്ചിത്ര മേഖലയിൽ താരം സജീവമായി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അറുപതിലധികം മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. 2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിതപങ്കാളി.

മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ്ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങി എല്ലാവരുടെ കൂടെയും താരം അഭിനയിച്ചു. തങ്ങളുടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ മാത്രം മികവുറ്റ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്.

സി ഐ ഡി മൂസ, ക്രോണിക് ബാച്ചിലർ, ചിന്താമണി കൊലക്കേസ്, ചെസ്സ്, ദൈവ നാമത്തിൽ നരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ആയിരുന്നു താരം സിനിമയിലേക്കുള്ള തിരിച്ചുവരവ്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് താരം എത്തിയത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് താരം നേരത്തെ അഭിനയിച്ചിരുന്നത്. ഇപ്പോൾ കന്നടയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*