ഇനി ഈ ഹോട്ട് താരം വിജയുടെ അടുത്ത സിനിമയിലെ നായിക 🔥വിജയ് 65 ൽ പൂജ ഹെഗ്‌ഡെ…

ദളപതി- 65 നായികയായി പൂജ ഹെഗ്‌ഡെ..

ഇളയ ദളപതി വിജയ് നായകനായി പുറത്തിറങ്ങുന്ന അടുത്ത സിനിമ ദളപതി 65 ലെ നായിക ആരാണെന്ന കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായ പൂജ ഹെഗ്‌ഡെയാണ് വിജയുടെ നായികയായി പ്രത്യക്ഷപ്പെടാൻ പോകുന്നത്.

2012 ൽ ജീവ നായകനായി പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമക്ക് ശേഷം ആദ്യമായാണ് പൂജ ഹെഗ്‌ഡെ തമിഴിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. അരങ്ങേറ്റം തമിഴ് സിനിമയിലാണെങ്കിലും താരം പിന്നീട് തെലുങ്കിലാണ് സജീവമായത്. പിന്നീട് തെലുങ്കിലെ മുൻനിര നടിമാരിൽ ഒരാളായി മാറുകയായിരുന്നു താരം.

സൺ പിക്ചേഴ്സ് ബാനറിൽ ഒരുങ്ങുന്ന ദളപതി 65 സംവിധാനം ചെയ്യുന്നത് കൊലമാവ് കോകില ഫെയിം നെൽസൺ ദിലീപ് കുമാർ ആണ്. ഈ സിനിമയിൽ മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് ആണ്. ഇതിനു മുമ്പ് 2018 ൽ പുറത്തിറങ്ങിയ വിജയ് സിനിമയായ സർക്കാരും സൺ പിക്ചേഴ്സ് ബാനറിലാണ് പുറത്തു വന്നത്.

വിജയുടെ നായികയായി പൂജ ഹെഗ്‌ഡെയാണ് എന്നറിഞ്ഞത് മുതൽ ആരാധകർ വളരെ സന്തോഷത്തിലാണ്. മോഡൽ രംഗത്തുനിന്നാണ് താരം സിനിമയിലേക്ക് കടന്നുവന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പ് ആണ് താരം.

ഒക്ക ലൈല കോസം എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കുൽ പ്രത്യക്ഷപ്പെടുന്നത്. 2016 ൽ പുറത്തിറങ്ങിയ മോഹൻജെതാറോയാണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. രംഗ സ്ഥലം, അള വൈകണ്ടപുരമുളൂ, ഹൗസ്ഫുൾ 4 തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*