പുത്തൻ ഫോട്ടോകളുമായി നിഖില വിമൽ… ഏറ്റെടുത്ത് ആരാധകർ….

ഞാൻ പ്രകാശൻ എന്ന സിനിമയിലെ സലോമി എന്ന കഥാപാത്രത്തെ ആരും മറന്നുകാണില്ല. ആ വേശത്തെ അത്രത്തോളം തന്മയത്വത്തോടെ അവതരിപ്പിക്കാൻ സാധിച്ചത് മലയാളത്തിലെ പ്രിയ താരം നിഖില വിമലിന്റെ കഴിവ് തന്നെയാണ്.

പാരമ്പര്യമായി തന്നെ സാഹിതീയ കുടുംബമാണ് താരത്തിന്റെ എന്ന് തന്നെ പറയാം. കാരണം അമ്മ കലാമണ്ഡലത്തിൽ അധ്യാപികയാണ്. അതു കൊണ്ടു തന്നെ ചെറുപ്പം മുതലേ സാഹിത്യ മേഖലയിൽ താരം കഴിവു തെളിയിച്ച മുന്നേറിയിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലും മറ്റും ഒരുപാട് പുരസ്കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ ഏറ്റവും ഇളയ സഹോദരിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങൾ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് നേടാനായി.

സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഭാഗ്യദേവതയുടെയും സംവിധായകൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് താരത്തിന് ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. സലോമി എന്ന കഥാപാത്രത്തെ ജീവ ജീവസ്സുറ്റതായി പ്രേക്ഷകരിലേക്ക് സമ്മാനിച്ച താരമാണ് നിഖില.

ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികാ പദവിയിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാനായത്. ദിലീപിന്റെ നായികയായാണ് ഈ ചിത്രത്തിൽ താരം അഭിനയിക്കുന്നത്. ഇതിനു ശേഷം തമിഴിലും താരത്തിന് നല്ലൊരു വേഷം ലഭിച്ചു. വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായാണ് താരം തമിഴ് ലോകത്തെ കീഴടക്കിയത്.

ഇതിനു ശേഷം തമിഴിൽ വീണ്ടും ഒരു ചിത്രം കൂടി താരം ചെയ്തിട്ടുണ്ട്. അതിനുശേഷം ഇപ്പോൾ തെലുങ്ക് ഭാഷയിലാണ് താരം മുന്നേറുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് താരം അഭിനയിക്കുന്നത്. മലയാളത്തിൽ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കിൽ താരം അഭിനയിക്കുക.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ജീവിതത്തിന് ഒന്നുകിൽ തുടുത്ത് ചെഞ്ചായ നിറമോ അല്ലെങ്കിൽ ഇരുണ്ട നീല നിറമോ ആണ് എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.

Nikhila
Nikhila
Nikhila
Nikhila
Nikhila
Nikhila
Nikhila
Nikhila
Nikhila
Nikhila
Nikhila

Be the first to comment

Leave a Reply

Your email address will not be published.


*