സൗന്ദര്യമുള്ള പുരുഷന്മാരെ കണ്ടാല്‍ മയങ്ങി വീഴും: അപൂര്‍വ മസ്തിഷ്‌ക രോഗവുമായി വീടിന് പുറത്തിറങ്ങാനാവാതെ യുവതി.

“അവളുടെ സൗന്ദര്യം കണ്ട് മയങ്ങിപ്പോയി, അവന്റെ സൗന്ദര്യത്തിൽ വീണു” തുടങ്ങിയ പ്രയോഗങ്ങൾ നാം സാധാരണയായി കേൾക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ സൗന്ദര്യം കണ്ടു മയങ്ങി വീഴുന്ന അവസ്ഥയുണ്ടായാലോ? എന്നാൽ ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെ കടന്നു പോവുകയാണ് ക്രിസ്റ്റി ബ്രൗൺ എന്ന യുവതി.

ഇംഗ്ലീഷ്കാരിയായ ക്രിസ്റ്റി ബ്രൗൺ സൗന്ദര്യം കണ്ടാൽ മയങ്ങി വീഴുന്ന ഒരു പ്രത്യേകതരം അവസ്ഥയിലാണ്. കാറ്റപ്ലാക്സി എന്ന സൈക്കോളജിക്കൽ പ്രോബ്ലം ആണ് ഇത്. ഈ ഒരു രോഗം ഉള്ളതുകൊണ്ട് തന്നെ പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് യുവതി.

32 വയസ്സുകാരിയായ ക്രിസ്റ്റി പുറത്തിറങ്ങി നടക്കാൻ ഭയക്കുകയാണ്. സൗന്ദര്യമുള്ള യുവാക്കളുടെ കണ്ണിൽ നോക്കിയാൽ ഉടൻതന്നെ തലകറങ്ങി വീഴുന്ന അവസ്ഥയാണ് യുവതിക്ക്. ശരാശരി അഞ്ച് പ്രാവശ്യം ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവാറുണ്ട് എന്ന് ക്രിസ്തി പറയുന്നുണ്ട്. 50 പ്രാവശ്യം വരെ തല കറങ്ങി വീണ ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

കാറ്റപ്ലാക്സി എന്നുള്ളത് ഒരു പ്രത്യേകതരം സൈക്കോളജിക്കൽ പ്രോബ്ലം ആണ്. എന്തെങ്കിലുമൊരു പ്രത്യേകമായ വികാരങ്ങൾ ശരീരത്തിലെ പേശികളുടെ അഘാതം ഏൽപ്പിക്കുന്നതാണ് ഈ പ്രശ്നത്തിന്ന് കാരണം.

ക്രിസ്റ്റിക്ക് ഉള്ളതുപോലെ കേവലം സൗന്ദര്യം മാത്രമല്ല, ദേഷ്യം, ലൈംഗിക ത്വര, അമിതമായ ആകർഷണം, സങ്കടം തുടങ്ങിയ വികാരങ്ങളും ഇത്തരത്തിലുള്ള അബോധാവസ്ഥ യിലേക്ക് നയിക്കാൻ കാരണമാകും.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ സമൂഹത്തിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പെട്ടെന്ന് റോഡിൽ തന്നെ കുഴങ്ങി വീഴുക, കാലുകളുടെയും കൈകളുടെയും മസിലുകൾ ദുർബലമാവുകയും നിന്ന സ്ഥലത്ത് നിന്ന് തന്നെ താഴെ വീഴുകയും ചെയ്യുക, തുടങ്ങിയവ പ്രശ്നത്തിന് ഗുരുതരാവസ്ഥ മനസ്സിലാക്കി തരുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*