ഈ പുഞ്ചിരി എല്ലാം പറയും… “അനാർക്കലി” നായിക പ്രിയല്‍ ഗോറിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നു

ഒരേ ഒരു കഥാപാത്രം മാത്രം മലയാളത്തിൽ ചെയ്തിട്ടും ഒരുപാട് പ്രേക്ഷകരെ ഇന്നും നിലനിർത്തുന്ന അഭിനയ വൈഭവത്തിന്റെ പേരാണ് പ്രിയല്‍ ഗോര്‍. പൃഥ്വിരാജ് നായകനായ അനാര്‍ക്കലി എന്ന സിനിമയിലൂടെ മാത്രമാണ് താരത്തെ കാണാനായത്.

അനാർക്കലി സിനിമ വളരെയധികം ജനപ്രീതി നേടുകയും യുവതലമുറയുടെ കൈയടി നേടുകയും ചെയ്തിരുന്നു. നാദിറ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയത് താരത്തിനും ഒരുപാട് സന്തോഷം നൽകി. പ്രേക്ഷകർ ഏറ്റെടുത്ത ഒരു പ്രണയകഥയായിരുന്നു അനാർക്കലി.

അഭിനേതാക്കള്‍ക്ക് അഭിനയ സാദ്ധ്യത നല്‍കുന്ന വേഷങ്ങള്‍ മലയാളത്തിലുണ്ട് എന്നും ശക്തമായ കഥ മലയാള സിനിമകളുടെ പ്രത്യേകതയാണ് എന്നും താരം പറഞ്ഞിരുന്നു. മലയാള സിനിമ ഇഷ്ടമാണെന്നും ഇനിയും അവസരം ലഭിച്ചാൽ അഭിനയിക്കുമെന്നും താരം അന്ന് പറഞ്ഞു വച്ചു.

സിനിമയില്‍ അഭിനയിച്ചു തുടങ്ങുമ്പോൾ മലയാളത്തിലെ ഒരു വാക്കു പോലും അറിയില്ലായിരുന്നു. എന്നാല്‍ അനാര്‍ക്കലിയുടെ ഷൂട്ടിംഗ് അവസാനിച്ചതോടെ മലയാളം തനിക്ക് കുറച്ചൊക്കെ മനസിലാവാന്‍ തുടങ്ങിയെന്നും താരം പറഞ്ഞത് മലയാളികൾ ഏറ്റെടുത്തിരുന്നു.

മുംബൈ മോഡൽ ആണ് താരം. മോഡലിംഗ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സർവ്വ സജീവമാണ്. താരത്തിനു ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തരംഗം ആകാറുണ്ട്.

ഏറ്റവും അവസാനമായി താരത്തിന്റേതായി പുറത്തു വന്ന ഫോട്ടോസ് ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. ഈ പുഞ്ചിരി എല്ലാം പറയുമെന്ന് ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*