ബിഗ് ബോസിലെ സജ്‌നയുടെ കിടിലൻ ഫോട്ടോകൾ വൈറൽ. അത്ഭുതപ്പെട്ട് ആരാധകർ…

പുത്തൻ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ബിഗ് ബോസ് താരം സജ്നാ ഫിറോസ്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മറ്റു റിയാലിറ്റി ഷോകളെക്കാൾ ടി ആർ പി റേറ്റിംഗിൽ മുന്നിട്ടുനിൽക്കുന്നു. വളരെ വിജയകരമായി ആണ് ബിഗ് ബോസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ത്രീ ആണ് ഇപ്പോൾ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സീസൺ 1 അതിഗംഭീരമായി പൂർത്തിയാക്കിയെങ്കിലും സീസൺ 2 പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. ഇപ്പോൾ സീസൺ ത്രീ വളരെ വിജയകരമായി ആവേശത്തോടെ കൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സാമൂഹിക സാംസ്കാരിക കലാ രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിത്വങ്ങളാണ് മത്സരാർത്ഥികൾ ആയി ബിഗ് ബോസ് ഹൗസിൽ വന്നിരിക്കുന്നത്. ഓരോ ആഴ്ചയും എലിമിനേഷൻ റൗണ്ട് നടക്കുന്നുണ്ട്. അതുപോലെതന്നെ വൈൽഡ് കാർഡ് എൻട്രി യിലൂടെ ബിഗ് ബോസ്സ് ഹൗസിലേക്ക് വരുന്നവരും ഉണ്ട്.

ബിഗ് ബോസ് ചരിത്രത്തിലാദ്യമായി റിയൽ ലൈഫ് ഭാര്യഭർത്താക്കന്മാർ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുകയാണ്. ഫിറോസ് ഖാൻ, സജിനാ ഫിറോസ് എന്നീ ദമ്പതികളാണ് ബിഗ് ബോസ്സ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. രണ്ടുപേരും ഒരു മത്സരാർത്ഥി എന്ന നിലയിലാണ് ബിഗ് ബോസ് ഹൗസിൽ മത്സരിക്കുന്നത്.

ഇരുവരും ഇതിനുമുമ്പും പല ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും ഇരുവരും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ സ്പിരിറ്റോടെ മത്സരിക്കുന്നത് ഇവരാണ് എന്നാണ് പൊതു സംസാരം.

ഫിറോസ് ഖാനും ഭാര്യ സജ്നയും ഒരുപാട് ഫോട്ടോഷൂട്ട് കളിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സജ്നയുടെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സജ്‌നയുടെ ഫേസ്ബുക്ക്ൽ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടെലിവിഷൻ അവതാരകനായും, ഡാൻസറായും തിളങ്ങി നിൽക്കുന്ന താരമാണ് ഫിറോസ് ഖാൻ. ടെലിവിഷൻ പരമ്പരയിലൂടെയാണ് ഭാര്യ സജ്ന മലയാളികൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. മലയാളം ടെലിവിഷൻ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് കരിയർ ആരംഭിക്കുന്നത്. പിന്നീട് ഡേഞ്ചറസ് ബോയ്സ്, തില്ലാന തില്ലാന എന്നീ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തു.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഫേസ് ടു ഫേസ് എന്ന സിനിമയിലും ഫിറോസ് വേഷമിട്ടിട്ടുണ്ട്. അതുപോലെതന്നെ ഒരു കന്നഡ സിനിമയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്. ഫിറോസും ഭാര്യ സജ്നയും ഒരുമിച്ച് ബിഗ് ബോസിന് മുമ്പ് തന്നെ ജോഡി നമ്പർ വൺ, സൂര്യ ജോഡി എന്ന റിയാലിറ്റി ഷോകളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sajina
Sajina
Sajina
Sajina
Sajina
Sajina
Sajina

Be the first to comment

Leave a Reply

Your email address will not be published.


*