പ്രായം പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല; വെളിപ്പെടുത്തി നടി റിനി രാജ്…

പ്രായം വെളിപ്പെടുത്തി റിനി രാജ്.

ചില സീരിയലുകളും മലയാളികൾക്ക് എന്നും ഇഷ്ടം ആയിരിക്കും. അതിൽ വരുന്ന ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ചില പരമ്പരകൾ അവസാനിച്ചെങ്കിലും ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ എന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കും.

ഇത്തരത്തിലുള്ള ഒരു സീരിയൽ ആയിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന കറുത്തമുത്ത്. ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾ മനസ്സിൽ പ്രത്യേക ഇടം നേടിയിരുന്നു. പ്രത്യേകിച്ചും ഇതിലെ ബാലചന്ദ്രിക അഭിരാം ഐഎഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിനി രാജ്.

ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച താരത്തിന്റെ പ്രായത്തെ ചൊല്ലി ഒരുപാട് വാർത്തകൾ കേട്ടിരുന്നു. പലരും പല രീതിയിലാണ് സമീപിച്ചത്. ചെറുപ്പം മുതലേ അഭിനയരംഗത്തേക്ക് വന്നത് കൊണ്ടായിരിക്കാം, പിന്നീട് പക്വതയാർന്ന കഥാപാത്രങ്ങൾ ചെയ്ത താരത്തിന്റെ പ്രായം ചർച്ചാവിഷയമായത്.

എന്നാൽ താരം തന്നെ തന്റെ പ്രായത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്കിപ്പോൾ 21 വയസ്സ് ആയെന്നും, 12 വയസ്സുള്ളപ്പോൾ തന്നെ അഭിനയം ആരംഭിച്ചതെന്നും താരം വെളിപ്പെടുത്തി. ഇതോടു കൂടി താരത്തിന്റെ പ്രായത്തെ പറ്റിയുള്ള ചർച്ച അവസാനിച്ചിരിക്കുകയാണ്.

2014 ൽ പുറത്തിറങ്ങിയ മരംകൊത്തി എന്ന സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. മംഗല്യ പട്ട് എന്ന സീരിയലിലൂടെയാണ് റിനി രാജ് ആദ്യാമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. കൂടത്തെ ആൽബം പാട്ടുകളിലും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Rini
Rini
Rini
Rini
Rini
Rini
Rini
Rini
Rini
Rini

Be the first to comment

Leave a Reply

Your email address will not be published.


*