ഇത് ദങ്കളിലെ അമീർഖാന്റെ മകൾ തന്നെയല്ലേ.. പുത്തൻ ഫോട്ടോകൾ വൈറൽ.

സന്യ മൽഹോത്ര യുടെ ഫോട്ടോകൾ വൈറൽ.

പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല. ശക്തമായ ഒരു കഥാപാത്രം മതിയാകും പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ ഓർമ നിൽക്കാൻ. അത്തരത്തിലുള്ള കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ നടിയാണ് സന്യാ മൽഹോത്ര.

2016 ൽ അമീർഖാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ദങ്കളിലെ ബബിത കുമാരി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ കഥാപാത്രത്തെ അനശ്വരമാക്കിയത് സന്യാ മൽഹോത്രയാണ്. അമീർ ഖാൻ റെ രണ്ടാമത്തെ മകളായാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

ദംഗൽ എന്ന സിനിമയിലൂടെ തന്നെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സീക്രട്ട് സൂപ്പർ സ്റ്റാർ, ബഡായി ഹോ, ഫോട്ടോഗ്രാഫർ, ലുഡോ തുടങ്ങിയ പ്രധാനപ്പെട്ട സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഗ്ലാമർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. മാനസി സാവന്ത് ആണ് താരത്തിന്റെ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

താരത്തിന്റെ അഭിനയമികവിനു ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ദംഗൽ എന്ന സിനിമയിലെ അഭിനയത്തിന് ജാക്കി ജാൻ ആക്ഷൻ മൂവി അവാർഡ് താരത്തെ തേടി എത്തിയിട്ടുണ്ട്. അതുപോലെതന്നെ ഫോട്ടോഗ്രാഫർ, ലുഡോ എന്ന സിനിമയിലെ അഭിനയത്തിനും ഒരുപാട് പ്രശസ്തികൾ താരത്തിനു ലഭിച്ചിട്ടുണ്ട്.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*