ലാലേട്ടന്റെ നായികയായി മലയാളത്തിലെത്തിയ ഈ ബോള്ളിവുഡ് താരത്തെ മറന്നോ.. പുത്തൻ ചിത്രങ്ങളുമായി കൈനാത് ആരോറ

കൈനാഥ് അറോറയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് കൈനാഥ് അറോറ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തമിഴ് ഹിന്ദി മലയാളം തെലുങ്ക് പഞ്ചാബി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2010 ൽ അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ‘ഖട്ടാ മീത്ത’ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതിലെ സൂപ്പർ ഹിറ്റ് സോങ് ‘ഐലറെ ഐല’ എന്ന ഗാനത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം അജിത് നായകനായി പുറത്തിറങ്ങിയ മങ്കാത്ത എന്ന സിനിമയിലും താരം മുഖം കാണിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ബ്രൗൺ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

താരം മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2015 ൽ ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

മോഗലി പുവ്വ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ അരങ്ങേറുന്നത്. താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പഞ്ചാബി സിനിമകളിലാണ്. 2015 ൽ പുറത്തിറങ്ങിയ ഫാറാർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പഞ്ചാബി സിനിമയിൽ അരങ്ങേറുന്നത്.

Kainaat
Kainaat
Kainaat
Kainaat
Kainaat
Kainaat
Kainaat
Kainaat
Kainaat
Kainaat

Be the first to comment

Leave a Reply

Your email address will not be published.


*