യാഹു ചാറ്റിലൂടെ പരിചയപ്പെട്ടു, മതമോ വയസ്സോ നോക്കാതെ വിവാഹം കഴിച്ചു: ചന്തുവിനെ പ്രണയച്ചതിനേം കെട്ടിയതിനേം കുറിച്ച് ജോമോൾ…

യാഹു ചാറ്റിലൂടെ പരിചയപ്പെട്ടു, മതമോ വയസ്സോ നോക്കാതെ വിവാഹം കഴിച്ചു: ചന്തുവിനെ പ്രണയച്ചതിനേം കെട്ടിയതിനേം കുറിച്ച് ജോമോൾ…

ഒരു സമയത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു ജോമോൾ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

മമ്മൂട്ടി, സുരേഷ് ഗോപി, ബാലൻ കെ നായർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് ജോമോൻ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് സിനിമകളിൽ പ്രധാനവേഷത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചു.

സ്നേഹം, പഞ്ചാബിഹൗസ്, ഉസ്താദ്, എന്നും സ്വന്തം ജാനകികുട്ടി, നിറം, ഓം ശാന്തി ഓശാന തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. എന്നും സ്വന്തം ജാനകി കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്.

1989 മുതൽ 2003 വരെ താരം സിനിമാലോകത്ത് സജീവമായിരുന്നു. ഈ കാലഘട്ടത്തിലാണ് താരത്തിന്റെ മികച്ച സിനിമകൾ പുറത്തുവന്നത്. 2002 ൽ താരം കല്യാണ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ചന്ദ്രശേഖർ പിള്ളയാണ് താരത്തിന് ഭർത്താവ്.

ഇപ്പോൾ താരം തന്റെ കല്യാണ വിശേഷങ്ങളുമായി വീണ്ടും വന്നിരിക്കുകയാണ്. താരം പറയുന്നത് ഇങ്ങനെയാണ്

സോഷ്യൽ മീഡിയ സജീവമല്ലാത്ത സമയത്തായിരുന്നു ഞങ്ങൾ തമ്മിലുള്ള പ്രണയം. യാഹു വിലൂടെയാണ് ഞങ്ങളുടെ പ്രണയം മൊട്ടിട്ടത്. ആദ്യം പബ്ലിക് ആയി ചാറ്റ് ചെയ്ത് നമ്മൾ പിന്നീട് സ്വകാര്യതയിലേക്ക് നീങ്ങി. മതം ഞങ്ങൾക്കിടയിൽ ഒരു പ്രശ്നമായിരുന്നില്ല.

അദ്ദേഹത്തിന് പ്രായം അൽപ്പം കൂടുതൽ ആണെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാലും ഞങ്ങൾക്ക് ഒരു പ്രശ്നമായിരുന്നില്ല. കല്യാണശേഷം താരം സിനിമ ലോകത്ത് നിന്ന് കുടുംബജീവിതത്തിലേക്ക് തന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു. ഭർത്താവ് രണ്ടു കുട്ടികളുമായി ഇപ്പോൾ സുഖ ജീവിതത്തിൽ ആണ് താരം

Be the first to comment

Leave a Reply

Your email address will not be published.


*