അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നീരാടി ആഹാന കൃഷ്ണ. ഫോട്ടോസ് പങ്കുവെച്ച് താരം 🔥

ആതിരപ്പള്ളിയിൽ അവധി ആഘോഷ ഫോട്ടോകൾ പങ്കുവെച്ച് ആഹാന.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ നടിയാണ് അഹാന കൃഷ്ണ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം മലയാളസിനിമയിൽ തന്റെതായ സ്ഥാനം അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് താരം.

സമൂഹമാധ്യമങ്ങളിൽ താരമെന്നും സജീവമാണ്. അഹാനയും അഹാനയുടെ കുടുംബവും കഴിഞ്ഞ കുറച്ച് മാസങ്ങളിലായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാണ്. അച്ഛൻ നടനും, രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടാണ് ഈ കുടുംബം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാൻ ഉള്ള പ്രധാന കാരണം.

അഹാന തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും കുടുംബവിശേഷങ്ങൾ സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറലാകുന്നു.

ഇപ്പോൾ താരം തന്റെ പുതിയ ഫോട്ടോകൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ആതിരപ്പള്ളി യിലെ അവധി ആഘോഷ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്.

കുട്ടിയുടുപ്പിൽ അതീവ സുന്ദരിയായ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. വ്യത്യസ്തമായ ക്യാപ്ഷനുകൾ ആണ് താരം ഓരോ ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

” Borderline feeling like dora”
” Last ray of the day”
” A beautiful little magical spot we discovered near the magnificat Athirapally falls”
” Some things are all the Earth for hype, forest off like the mesmerizing Athirappally falls here”

എന്നിങ്ങനെയുള്ള ക്യാപ്ഷനുകൾ ആണ് താരം ആതിരപ്പള്ളി ഫാൾസ് ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

താരം മലയാളത്തിൽ പ്രധാന ശ്രദ്ധ പിടിച്ചു പറ്റിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ ലുക്ക എന്ന സിനിമയിലൂടെയാണ്. സിനിമയ്ക്ക് പുറമേ ആൽബംസോങ് കളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*