ഈ രണ്ട് ഫോട്ടോഷോട്ടുകളിൽ ഒരു പ്രത്യേകതയുണ്ട്, എന്താണെന്ന് പറയാമോ? സംഭവം ഇങ്ങനെ

പ്രിയ താരം മീര നന്ദന്റെ പുത്തൻ ഫോട്ടോ. സോഷ്യൽ മീഡിയയിൽ വൈറൽ..

സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയ  സാന്നിധ്യമായിരുന്നു മീര നന്ദൻ. 2007 മുതലാണ് താരം  അഭിനയ രംഗത്ത് സജീവമായത്. മോഹൻലാലിന്റെ ടേസ്റ്റ് ബഡ്സ് എന്ന പരസ്യത്തിലൂടെയാണ് താരം ആദ്യമായി സ്‌ക്രീനിൽ തെളിയുന്നത്.

2007 ൽ ഐഡിയ സ്റ്റാർ സിംഗറിലെ ഒഡിഷനിൽ മത്സരാർത്ഥിയായി പങ്കെടുത്തു. പക്ഷെ അവതാരക ആവുകയാണുണ്ടായത്. അമൃത ടിവി,  ജീവൻ ടിവി എന്നിവയിൽ പല പ്രോഗ്രാമുകളിലായി താരം അവതാരക ആയിട്ടുണ്ട്. മുല്ല ആണ് ആദ്യം സിനിമ.

ലാൽ ജോസ് ആയിരുന്നു സംവിധായകൻ. ദിലീപ് പ്രാധാന്യം വേഷം അവതരിപ്പിച്ച ഈ സിനിമയിലെ താരത്തിന്റെ  കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ചവെക്കാൻ  താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 10 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകളും മറ്റും വളരെ പെട്ടന്ന് വൈറലാകാൻ കാരണവും ഇതുതന്നെ.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് തിരി കൊളുത്തിയിരിക്കുന്നത്.  ഗ്ലാമറസ് ലുക്കിൽ  പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോയുടെ ക്യാപ്ഷൻ ആണ് ചർച്ചകൾക്ക് ചൂടുപിടിക്കാൻ കാരണം.

കഴിഞ്ഞ ആഴ്ചയിലും താരം ഇതുപോലെ ഒരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരുന്നു. ആ ചിത്രവും ഗ്ലാമറസ് ആയിരുന്നു എങ്കിലും എല്ലാവരുടെയും കണ്ണുടക്കിയത് ക്യാപ്ഷനിലാണ്. ചൊവ്വാഴ്ച ആയിട്ടേ ഉള്ളൂ എന്നാണ് താരം രണ്ട് ഫോട്ടോകൾക്കും നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*