കൈ നിറയെ വെണ്ണ തരാം, കവിളിലൊരു ഉമ്മ തരാം… വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി മോഡൽ…

വിഷു സ്പെഷൽ ഫോട്ടോഷൂട്ട്മായി മോഡൽ.

ഓണം പോലെ തന്നെ മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. കൃഷിയുമായി ബന്ധപ്പെട്ട വിഷുക്കണി, വിഷു സദ്യ, വിഷുക്കൈനീട്ടം, വിഷുക്കളി, എന്നിങ്ങനെ പല ആഘോഷ ആചാര പരിപാടികൾ മലയാളികൾക്കിടയിൽ ഉണ്ട്.

ഇതിന് പിന്നാലെ ഒരുപാട് ഇതിഹാസങ്ങളും ഉണ്ട്. കാർഷിക ഉത്സവം ആയാണ് മലയാളികൾ വിഷുവിനെ കാണുന്നത്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷം ദിനമായി ആചരിക്കുന്നത്. ഹിന്ദു ദൈവമായ കൃഷ്ണനുമായി ബന്ധപ്പെട്ടും വിഷുവിന് ചരിത്രങ്ങൾ ഉണ്ട്.

ഇപ്പോൾ ഓരോ പ്രധാനപ്പെട്ട ദിവസങ്ങൾക്കും ആചാരങ്ങൾക്കും ബന്ധപ്പെട്ട ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ നാം കാണാറുണ്ട്. ഓണം, ക്രിസ്മസ്, ഈസ്റ്റർ, ഈദ് എന്നിങ്ങനെ നീളുകയാണ് അവ. ഇപ്പോൾ ഇതാ വിഷു ഫോട്ടോഷൂട്ടും ആയി നമ്മുടെ മുൻപിലേക്ക് വന്നിരിക്കുകയാണ് ഒരു മോഡൽ.

ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്തു പരിചയമുള്ള ഫിലോമിന സ്റ്റുഡിയോ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. വിനീഷ് കെ ആർ വിജേഷ് എന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.

ഫോട്ടോയിൽ മോഡലായി തിളങ്ങിയിരിക്കുന്നത് ചിന്നുമോൾ ചാക്കോ എന്ന മോഡൽ ആണ്. ഇതിനുമുമ്പും താരം പല മോഡൽ ഫോട്ടോഷൂട്ട് കളിലും പങ്കെടുത്തിട്ടുണ്ട്. ദുർഗ എന്നാ കൊച്ചുകുട്ടിയും ഇതിൽ കൃഷ്ണൻ വേഷം അണിഞ്ഞു ഫോട്ടോയിൽ തിളങ്ങിയിട്ടുണ്ട്.

ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
” ഫിലോമിന സ്റ്റുഡിയോയും, ചിന്നു മോൾ ചാക്കോയും, അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്.
‘ കൈനിറയെ വെണ്ണ തരാം കവിളിലൊരുമ്മ തരാം’ എന്ന ക്യാപ്ഷൻ ആണ് മോഡൽ നൽകിയിട്ടുള്ളത്.

Vishu
Vishu
Vishu
Vishu
Vishu

Be the first to comment

Leave a Reply

Your email address will not be published.


*