ടിക് ടോകിൽ വൈറലായപ്പോഴാണ് ഞാൻ വിവാഹ ബന്ധം വേർപ്പെടുത്തിയത് എന്ന് പലരും പറഞ്ഞു, വിവാഹ ജീവിതത്തെക്കുറിച്ച് ആമി.

സിനിമയിലും സീരിയലിലും ഇതുവരെ അഭിനയിച്ചിട്ടില്ലങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത പ്രശസ്തരായ താരങ്ങൾ നമുക്കിടയിലുണ്ട്. തങ്ങളുടെ കലാവാസനകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന് പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഇവർ.

പ്രത്യേകിച്ചും കേരളത്തിൽ ഒരുപാട് കലാകാരന്മാരുടെ സമ്മാനിച്ച ആപ്പ് ആണ് ടിക് ടോക്. ഒരുപാട് കലാകാരന്മാരെ മലയാള സിനിമകൾക്ക് പോലും സമ്മാനിക്കാൻ ടിക് ടോകിന്ന് സാധിച്ചു എന്നതാണ് വാസ്തവം. പിന്നീട് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചങ്കിലും ഇൻസ്റ്റഗ്രാം റീൽസിലൂടെ തിളങ്ങുന്ന ഒരുപാട് പേരുണ്ട്.

അത്തരത്തിലുള്ള ഒരു കലാകാരിയാണ് ആമി അശോകൻ. തന്റെ ലിപ് സിങ്കിംഗ് വീഡിയോയിലൂടെയാണ് താരം ജനശ്രദ്ധ പിടിച്ചു പറ്റിയത്. ടിക്ടോക്കിൽ അതിശയിപ്പിക്കുന്ന ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. ഏകദേശം 10 ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ടിക്ടോക്കിൽ ഫോളോ ചെയ്തിരുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ജീവിതയാത്രയെ താരം കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്. ഒരുപാട് കഷ്ടപ്പാടുകൾ ജീവിതത്തിൽ അനുഭവിച്ച അവസാനം താൻ ആഗ്രഹിക്കുന്ന വിജയം കൈവരിച്ചു എന്ന സംതൃപ്തിയോടെയാണ് താരം വീഡിയോയിൽ വാചാലയാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..

വളരെ കഷ്ടപ്പാടുള്ള കുടുംബത്തിലാണ് ഞാൻ ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് തന്നെ സമൂഹത്തിൽ വലിയ വിലയൊന്നും ഉണ്ടായിരുന്നില്ല. ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. കോളേജിൽ പോലും പോയിരുന്നത് മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിച്ചായിരുന്നു.

കുടുംബത്തിലെ പ്രാരാബ്ദം മൂലം പതിനാറാം വയസ്സിൽ എന്റെ നിശ്ചയം ഉറപ്പിച്ചു. നാലുവർഷത്തിനുശേഷം കല്യാണം എന്നായിരുന്നു തീരുമാനം. അതിനിടയിൽ അച്ഛന്റെ മരണം കൂടി ആയതുകൊണ്ട് പെട്ടെന്ന് തന്നെ കല്യാണം നടക്കുകയായിരുന്നു. പക്ഷേ ആ കല്യാണത്തിന് രണ്ടുമാസത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നെക്കാളും ഒരുപാട് പ്രായം കൂടിയ വ്യക്തിയായിരുന്നു ഞാൻ കല്യാണം കഴിച്ചത്. ഞങ്ങൾക്കിടയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. മെന്റലി ഫിസിക്കലി ഞാൻ തളർന്നു പോവുകയായിരുന്നു. ആ ബന്ധം വേണ്ടെന്നു വെച്ച് തിരിച്ചു വീട്ടിലേക്ക് വന്നു. പക്ഷേ അവർ നിർബന്ധിച്ച് അയാളുടെ അടുത്തേക്ക് തിരിച്ചയച്ചു. പക്ഷേ ആ ബന്ധം കൂടുതൽ നിലനിന്നില്ല, ഡൈവേഴ്സ്ൽ അവസാനിച്ചു.

പിന്നീട് പല കുത്തുന്ന വർത്തമാനങ്ങൾ കേൾക്കേണ്ടി വന്നു. എന്തുകൊണ്ട് പിരിഞ്ഞു എന്ന് ആരും അന്വേഷിച്ചില്ല. എല്ലാവരും എന്റെ ഭാഗത്തുനിന്നുള്ള കുറ്റങ്ങൾ മാത്രമേ കണ്ടെത്തി. പക്ഷേ യഥാർത്ഥ കാരണം എനിക്കും എന്റെ വീട്ടുകാർക്ക് മാത്രമേ അറിയാം. അയാളുടെ മുമ്പിൽ ജീവിച്ചു കാണിക്കണം എന്ന വാശിയായിരുന്നു എനിക്ക്.

അതിനിടയിലാണ് എന്റെ ഒരു ടിക് ടോക് വീഡിയോ വൈറലായത്. tik tok ഇൽ വൈറലായതുകൊണ്ടാണ് ഞാൻ വിവാഹമോചനം നേടിയത് എന്ന് വരെ ആൾക്കാർ പറയാൻ തുടങ്ങി. അതിലൊന്നും ഞാൻ തളർന്നില്ല. ഞാൻ എന്റെ വഴിയിലൂടെ മുന്നോട്ടു നീങ്ങി. ഇപ്പോൾ എനിക്ക് ഒരു ലക്ഷത്തിനടുത്ത് വരുമാനം ഉണ്ട്. അയാളുടെ ഇരട്ടിയുടെ ഇരട്ടിയാണ് ഇപ്പോൾ എന്റെ ശമ്പളം. ഈ വാശിയാണ് എന്നെ ഇതുവരെ എത്തിച്ചത്.

എന്ന താരം വീഡിയോയിൽ പറയുന്നുണ്ട്.

Aami

Be the first to comment

Leave a Reply

Your email address will not be published.


*