ഡാൻസ് വിത് പട്ടി 🥰.. ഒരു പ്രാന്തൻ ഡാൻസുമായി പ്രിയ നായിക അർച്ചനാ കവി.. വീഡിയോ കാണാം

ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ പങ്ക് വെച്ച് അർച്ചന.

2009 മുതൽ 16 വരെ സിനിമാലോകത്ത് സജീവമായിരുന്ന താരമാണ് അർച്ചന കവി. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സ്ൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. നടി എന്നതിലുപരി യൂട്യൂബറും ടെലിവിഷൻ അവതാരകയും കൂടിയാണ് താരം.

സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലും താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് താരത്തിന്റെ പുത്തൻ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ്. ഹൈ എനർജറ്റിക് ആയാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോർഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള സിനിമ നീലത്താമര യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയും ഇതിലെ ഗാനങ്ങളും മലയാളികൾ നെഞ്ചിലേറ്റിയിരുന്നു.

പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മമ്മി ആൻഡ് മി, ബെസ്റ്റ് ഓഫ് ലക്ക്, സാൾട്ട് ആൻഡ് പേപ്പർ, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണീബി, പട്ടം പോലെ, നാടോടിമന്നൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2012 ൽ തമിഴ് ചരിത്ര സിനിമയായ ‘ആരവൻ’ ലൂടെയാണ് താരം തമിഴിൽ അരങ്ങേറുന്നത്. ബാക്ക് ബെഞ്ച് സ്റ്റുഡന്റ്സ് ആണ് താരം അഭിനയിച്ച ഏക തെലുങ്ക് സിനിമ. സിനിമയ്ക്ക് പുറമേ ടെലിവിഷൻ രംഗത്തും താരം സജീവമാണ്.

Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana
Archana

Be the first to comment

Leave a Reply

Your email address will not be published.


*