ന്യൂ ലുക്കിൽ ഞെട്ടിച്ച് അയ്യപ്പനും കോശിയിലെ കണ്ണമ്മ… വല്ലാത്തൊരു മാറ്റമായി പോയെന്ന് പ്രേക്ഷകർ…

ഗൗരി നന്ദയുടെ പുതിയ ലുക്ക് വൈറലാകുന്നു… ഫോട്ടോകൾ കാണാം

ഒരു ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായി നിലകൊള്ളുകയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ച വെക്കുകയും ചെയ്ത നടിയാണ് ഗൗരി നന്ദ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെ ആണ് താരം സിനിമ അഭിനയ രംഗത്തേക്ക് വരുന്നത്. മികച്ച പ്രതികരണം ആദ്യ സിനിമക്ക് തന്നെ ലഭിച്ചിരുന്നു. തുടർന്ന് അഭിനയിച്ച രണ്ട് സിനിമകളും പ്രേക്ഷക ശ്രദ്ധ നേടി.

മോഹൻലാൽ നായകനായ ലോഹം , കനൽ എന്നീ സിനിമകൾ ആയിരുന്നു അവ. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന സിനിമയാണ് താരത്തിന്റെ ചിത്രങ്ങളിൽ അവസാനമായി പുറത്തുവന്നത്.

അയ്യപ്പനും കോശിയും എന്ന സിനിമയിലും താരത്തിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന സബ് ഇൻസ്‌പെക്ടറുടെ ഭാര്യയായ കണ്ണമ്മ എന്ന കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ശക്തയായ ആദിവാസി സ്ത്രീ വേഷമായിരുന്നു അത്.

സോഷ്യൽ മീഡിയയിൽ സജീവമായി വിശേഷങ്ങളും ഫോട്ടോകളും പ്രേക്ഷകർക്കു വേണ്ടി പങ്കു വെക്കുന്ന താരത്തിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ ആരാധക ലോകം. മോഡേൺ ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Gowri
Gowri
Gowri

Be the first to comment

Leave a Reply

Your email address will not be published.


*