നവീൻ ജാനകി വൈറൽ ജോഡികളുടെ കിടിലൻ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

വെറും 30 സെക്കൻഡ് ഡാൻസ് വീഡിയോയിലൂടെ മെഡിക്കൽ വിദ്യാർഥികൾ സെലിബ്രേറ്റി ലെവലിലേക്ക്

സങ്കീർണതകളുള്ള ജീവിത സാഹചര്യത്തിൽ മനുഷ്യ മനസ്സിന് ആശ്വാസം നൽകുന്നത് ഡാൻസോ പാട്ടോ ഒക്കെ തന്നെയാണ്. വിഷമ ഘട്ടത്തിൽ നിന്ന് പുറത്തു കൊണ്ടുവരാൻ ചില ഈണങ്ങളും രാഗങ്ങൾക്കും പ്രത്യേക കഴിവുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയാണ് പല പാട്ടുകളും എവർഗ്രീൻ ആയി തുടരുന്നത്.

ചില പാട്ടുകളെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. പലരും ഒറിജിനലിനെ വെല്ലുന്ന തരത്തിൽ തങ്ങളുടേതായ ആശയങ്ങൾ ഉൾകൊള്ളിച്ച് പുനരാവിഷ്കരിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നത് നവീനും ജാനകിയും ചെയ്ത ഡാൻസിന്റെ വീഡിയോ ആണെന്ന് പറഞ്ഞത് തെറ്റാവില്ല.

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നവീനും ജാനകിയും വെറും മുപ്പതു മിനിറ്റ് ദൈർഘ്യം മാത്രമുള്ള ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് ആയിരുന്നു അവർ കളിച്ചത്.

വെറുമൊരു 30മിനിറ്റ് ഇരുവരുടെയും ജീവിതത്തെ മാറ്റിമറിച്ചു. ജാനകിയും നവീനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ താരങ്ങൾ. മുപ്പത് മിനിറ്റ് വീഡിയോക്ക് മിനിറ്റിന്റെ വ്യത്യാസത്തിൽ കാഴ്ചക്കാർ കൂടുകയും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. സാധാരണ സോഷ്യൽ മീഡിയ സംഭവിക്കാറുള്ളത് പോലെ നെഗറ്റീവ് കമന്റുകൾ വന്നിരുന്നു.

പക്ഷേ നെഗറ്റീവ് കമന്റുകൾ വന്നതോടെ കാഴ്ചക്കാർ കൂടുകയും സോഷ്യൽ മീഡിയ സപ്പോർട്ട് വർദ്ധിക്കുകയുമാണ് ചെയ്തത്. എന്തായാലും ഇപ്പോൾ വിദ്യാർത്ഥികൾ രണ്ടുപേരും സെലിബ്രേറ്റി ലെവലിലേക്ക് ഉയർന്നു കഴിഞ്ഞു. പങ്കുവെക്കുന്ന ചെറിയ വിശേഷങ്ങൾ പോലും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

ഇപ്പോൾ ഡാൻസ് വൈറൽ ജോഡികൾ പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. വളരെ മികച്ച പ്രതികരണങ്ങൾ നേടി ഫോട്ടോഷൂട്ടുകളും മുന്നോട്ടു പോകുന്നു. വെറൈറ്റി മീഡിയയും ലെ ഫോട്ടോഗ്രഫിയും ചേർന്നൊരുക്കിയ ഫോട്ടോഷൂട്ടുകൾക്കും ഇരുവരുടെയും ഡാൻസ് വീഡിയോക്ക് കിട്ടിയത് പോലെ തന്നെ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്.

Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*