ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷം സംയുക്തവർമ്മ വീണ്ടും സ്ക്രീനിലേക്ക്… പഴയ സ്നേഹം നിലനിർത്തി പ്രേക്ഷകർ ആരവത്തിൽ

വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിച്ച നടിമാരുടെ കൂട്ടത്തിൽ വളരെ പ്രശസ്തയാണ് സംയുക്താവർമ്മ. അഭിനയിച്ചത് വളരെ ചുരുക്കം സിനിമകളിലാണെങ്കിലും താരം നേടിയെടുത്ത പ്രേക്ഷക പിന്തുണയും പ്രീതിയും വളരെ വലുതായിരുന്നു. ഇന്നും പ്രേക്ഷകമനസ്സുകളിൽ നിലനിൽക്കുന്നത് താരത്തോട് ഉള്ള സ്നേഹം ആണ്.

വെറും 18 സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത് എന്ന് വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. കാരണം അത്രത്തോളം മികച്ചരീതിയിൽ ഓരോ കഥാപാത്രത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിനു സാധിച്ചിരുന്നു. മൂന്ന് വർഷം കൊണ്ട് ഒരുപാട് വർഷം സിനിമ ജീവിതത്തിൽ സജീവമായി നില നിന്നത് പോലെ ആണ് പ്രേക്ഷകരുടെ മനസ്സിൽ.

തന്റെതായ അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലയളവിൽ വലിയ ആരാധകവൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. അതിനുള്ള ഏറ്റവും വലിയ തെളിവ് തന്നെയാണ് അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ സ്ഥാന അവാർഡിന് അർഹയായി എന്നുള്ളത്. അടുത്ത വർഷം ഇതേ പുരസ്കാരം വീണ്ടും ലഭിച്ചത് എടുത്തു പറയേണ്ടതാണ്.

സംയുക്ത വർമ്മ എന്ന അഭിനയ ലോകം സിനിമ ജീവിതത്തിൽ മാറി നിന്ന് 20 വർഷമായി. ഇപ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഒരുപാട് കാലമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു വാർത്ത വലിയ ആരവത്തോടെ സ്വീകരിച്ചിരിക്കുകയാണ്. 20 വർഷം എന്ന വലിയ ഇടവേളക്കുശേഷം പ്രിയതാരം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു.

ഹരിതം ഫുഡ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയ വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച ഒരു ആശയത്തിലൂടെ ആണ് ഹരിതം ഫുഡിനെ പരസ്യം കൈകാര്യം ചെയ്യുന്നത്.

പരസ്യത്തിന്റെ അവസാനം ഒരു വൃദ്ധസദനത്തിലെ ഒറ്റയ്ക്കായിപ്പോയ അച്ഛനമ്മമാരെ ഊട്ടുമ്പോള്‍, ഒറ്റയ്ക്കല്ല ഒന്നിച്ച് പങ്കിടുമ്പോഴാണ് ഓരോ ഭക്ഷണത്തിനും രുചിയേറുന്നതെന്ന് പറഞ്ഞ്, നമുക്കൊരുമിച്ച് തുടങ്ങാം രുചിയുടെ രാജാവുമായി ഒരു നല്ല ഭക്ഷണ സംസ്കാരം എന്നാണ് പരസ്യം ലോകത്തെ ഓർമ്മപ്പെടുത്തുന്നത്.

ഹരിതം ഫുഡ്സ് ഗൾഫ് രാജ്യങ്ങളിൽ ആണ് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ ഈ ഒരു പരസ്യത്തിലൂടെ ഹരിതം ഫുഡ്സ് ചെയർമാൻ കെ വി വിശ്വനാഥൻ ഉദ്ദേശിക്കുന്നത് കേരള വിപണിയിലും ഹരിതം ഫുഡ്സിനെ ഉറപ്പിക്കാനാണ്. പ്രവാസി മലയാളികള്‍ക്ക് പരിചിതമായ ഒരു ബ്രാന്‍ഡ് ആണ് ഹരിതം ഫുഡ്സ്.

Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*