തലയിൽ തെച്ചിപ്പൂവും കയ്യിൽ കുപ്പിവളയും… നാടൻ വേഷത്തിൽ ശാലിൻ സോയ…

നാടൻ ലുക്കിൽ വിഷു ഫോട്ടോകൾ പങ്കുവെച്ച് താരം

മലയാള ചലച്ചിത്ര രംഗത്ത് ഒന്നിലധികം മേഖലകൾ ഒരുപോലെ കൈകാര്യം ചെയ്ത് കയ്യടി വാങ്ങുന്ന നടിയാണ് ശാലിൻ സോയ. നടിയായും, അവതാരകയായും, ഡാൻസർ ആയും താരം പ്രേക്ഷകർക്കു മുന്നിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ റാണി എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകർ സ്‌ക്രീനിൽ കാണാൻ തുടങ്ങിയത്. 2004 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്. കൊട്ടേഷൻ എന്ന സിനിമയിലൂടെ ആയിരുന്നു അത്.

2004ൽ ആയിരുന്നു കൊട്ടേഷൻ എന്ന സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴും ആ കഥാപാത്രം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. മലയാളത്തിനു പുറമേ തമിഴിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016 പുറത്തിറങ്ങിയ രാജ മന്തിരി എന്ന സിനിമയിലൂടെയാണ് താരം തമിഴ് ഭാഷയിലേക്ക് കടന്നത്.

സൂര്യ കിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്നസഞ്ചാരി, മല്ലുസിംഗ്, മാണിക്യക്കല്ല്, കർമ യോദ്ധ, വിശുദ്ധൻ, ഡ്രാമ ധമാക തുടങ്ങിയവയാണ് സിനിമകൾ. സിനിമകൾക്ക് പുറമെ സീരിയലുകളിലും താരം പ്രധാന വേഷങ്ങളിൽ അഭിനയിക്കാറുണ്ട്.

അതിനപ്പുറം ഒരുപാട് ഫോട്ടോ ഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഏത് വേഷവും താരത്തിന് ഇണങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മോഡേൺ ലുക്കിളും നാടൻ വേഷത്തിലും താരം ഫോട്ടോക്ക് പോസ് ചെയ്തിട്ടുണ്ട്.

വിഷു ആഘോഷത്തിനോട് അനുബന്ധിച്ച് താരം പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ ആരാധകർക്കിടയിൽ താരംഗമാവുകയാണ്. തലയിൽ ചൂടിയ തെച്ചിപ്പൂവും കയ്യിലണിഞ്ഞ കുപ്പി വളകളും താരത്തിന്റെ ഫോട്ടോകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.

Shalini
Shalini
Shalini
Shalini
Shalini
Shalini
Shalini
Shalini
Shalini

Be the first to comment

Leave a Reply

Your email address will not be published.


*