എന്റമ്മോ… എജ്ജാതി ലുക്ക്… മഞ്ജു വാര്യരുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്…

പൂർവാധികം ശക്തിയോടെ താരം… ഫോട്ടോകൾ വൈറലാകുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്ന മലയാളി നടിയാണ് മഞ്ജു വാര്യർ. കൊറിയൻ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ലുക്ക് സമൂഹ മാധ്യമങ്ങൾ ആവോളം വാഴ്ത്തിയിരുന്നു. വളരെ ആരവത്തോടെയാണ് ആ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ലുക്ക് ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മലയാളികളുടെ പ്രിയ മാസികയായ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോയായാണ് താരത്തിന്റെ പുത്തൻ ഫോട്ടോ പുറത്തു വന്നിരിക്കുന്നത്. കിടിലൻ ലുക്കിലാണ് ഇപ്പോൾ താരത്തെ കാണാൻ സാധിക്കുന്നത്.

ചതുർമുഖം സിനിമയുടെ പ്ലസ് മീറ്റിൽ താരം കൊറിയൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടതാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്. വലിയ പിന്തുണയും മികച്ച പ്രതികരണങ്ങളും ആ മേക്കോവറിൽ താരത്തിനു ലഭിച്ചിരുന്നു. ഇപ്രാവശ്യവും അതാവർത്തിക്കും.

മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരരായ അഭിനേത്രികളുടെ കൂട്ടത്തിൽ മഞ്ജുവാര്യരുടെ പേരുണ്ട്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. അഭിനയ ജീവിതത്തിലേക്ക് താരം തിരിച്ചു വന്നത് വലിയ ആരവത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു.

തിരിച്ചുവരവിൽ താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാവുകയും ചെയ്തു. ദി പ്രീസ്റ്റ്, c/o സൈറ ബാനു, പ്രതി പൂവൻ കോഴി, ഉദാഹരണം സുജാത, ഒടിയൻ തുടങ്ങിയ മികച്ച സിനിമകൾ രണ്ടാം വരവിൽ താരം മലയാളികൾക്ക് സമ്മാനിച്ചതാണ്.

ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാവായ ധനുഷിന് ആ ബഹുമതി നേടാൻ കാരണമായ സിനിമ അസുരനിലെ നായികാ വേഷം കൈകാര്യം ചെയ്തത് മഞ്ജു വാര്യർ ആയിരുന്നു.

രണ്ടാം വരവിൽ ആദ്യം ചെയ്ത ഹൗ ഓൾഡ് ആർ യു മുതൽ ഇനി റിലീസ് ആവാൻ ഇരിക്കുന്ന മലയാള ഹൊറർ സിനിമകൾക്ക് മുഖം ചാർത്തുന്ന ചതുർമുഖം, മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചരിത്ര സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം തുടങ്ങിയ ഓരോ ചിത്രങ്ങളിലും തന്നിലേക്ക് ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ താരം അനശ്വരമാക്കുകയായിരുന്നു.

Manju
Manju
Manju
Manju
Manju
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*