ഇപ്പോഴും എന്താ ലുക്ക്‌ 👌🔥 പ്രിയനടി മീര ജാസ്മിന്റെ പുത്തൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ 🥰

ഒരുകാലത്ത് സിനിമ ലോകത്ത് സജീവമായി അഭിനയിച്ചിരുന്ന അഭിനേത്രിയായിരുന്നു മീര ജാസ്മിൻ. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം താരം അഭിനയ മികവ് പ്രകടിപ്പിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ഉൾപ്പെടെ ഒമ്പതോളം അമൂല്യമായ അവാർഡുകൾ നേടിയ താരം കൂടിയാണ് മീര ജാസ്മിൻ. 2004 ൽ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിനാണ് തരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

ഇതേ സിനിമയിലെ അഭിനയം കണക്കിലെടുത്തു കൊണ്ട് തന്നെയാണ് കേരള സ്റ്റേറ്റ് അവാർഡും താരത്തിന് കിട്ടിയത്. ഇതേ വർഷം തന്നെ പെരുമഴക്കാലം എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രത്തെ ജീവിപ്പിച്ചതിന് മികച്ച നടിക്കുള്ള പുരസ്കാരവും താരത്തെ തേടിയെത്തി.

ദേശീയ പുരസ്കാരവും സ്റ്റേറ്റ് അവാർഡും ഉൾപ്പെടെ ഒമ്പത് പുരസ്‌കാരങ്ങളാണ് താരത്തിന് നേടാനായത്. 2001 ലായിരുന്നു താരം ആദ്യമായി അഭിനയിക്കുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലെ ശിവാനി എന്ന കഥാപാത്രമായാണ് താരത്തെ ആദ്യമായി സ്‌ക്രീനിൽ കണ്ടത്.

മലയാളത്തിലും അന്യഭാഷകളിലുമായി ഇതുവരെ താരം അമ്പത്തോളം സിനിമകളുടെ ഭാഗമായി. മലയാളത്തിൽ അഭിനയിച്ച രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരി മാൻ, പെരുമഴക്കാലം, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയ സിനിമകൾ ശ്രദ്ധേയമായിരുന്നു. അവസാനം അഭിനയിച്ചത് പൂമരം എന്ന സിനിമയിലാണ്.

താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമായി പ്രചരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ചിത്രങ്ങൾ പങ്കുവെച്ചുരിക്കുന്നത്. ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു ലുക്കിൽ താരത്തെ കണ്ടതിൽ സന്തോഷമാണ് എന്നാണ് ആരാധക അഭിപ്രായം.

Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*