സ്റ്റൈലിഷ് ആയി പാറു 💕 ഇങ്ങനെ സൂം ചെയ്തതിന് ഒരു കാരണം ഉണ്ട് !!

പാർവതി തിരുവോത്തിന്റെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രികളുടെ കൂട്ടത്തിൽ പ്രശസ്തയാണ് പാർവതി തിരുവോത്ത്. തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിലപാടുകൾ കൊണ്ടും താരം ശ്രദ്ധ നേടി.

സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ഏത് വേദിയിലും ആരുടെ മുഖത്തു നോക്കിയും തുറന്നു പറയാൻ മടി കാണിക്കുന്നവരാണ് പലരും. പക്ഷെ താരം നേരെ തിരിച്ചാണ്. അതുകൊണ്ടു തന്നെ പല വിവാദങ്ങളിലും താരത്തിന്റെ പേര് നിറഞ്ഞു നിന്നിട്ടുണ്ട്.

2006 മുതലാണ് താരം സിനിമാ ലോകത്ത് സജീവമാകുന്നത്. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ താരം അഭിനയിച്ചു തുടങ്ങി. പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു.

താരത്തിന്റെ അഭിനയ മികവ് ഒരുപാട് അവാർഡുകളും താരത്തിന് നേടിക്കൊടുത്തു. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ടു പ്രാവശ്യം നേടാൻ താരത്തിന് സാധിച്ചു. എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

പാർവതി

വളരെ സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരീരത്തിന്റെ ചിലഭാഗങ്ങൾ സൂം ചെയ്തും താരം ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Parvathi

ചെന്നൈ ഗുരുകുലത്തിലെ വളരെ ടാലന്റെഡ് ആയ 13 വയസ്സ് മാത്രം പ്രായം വിദ്യാർത്ഥിയാണ് നന്ദിത. നന്ദിത ഡിസൈൻ ചെയ്ത ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ഡിസൈനിന്റെ മനോഹാരിത കാണിക്കാൻ വേണ്ടിയാണ് ചില ഭാഗങ്ങൾ ഫോക്കസ് ചെയ്തത് എന്നാണ് താരത്തിന്റെ ക്യാപ്ഷനിൽ നിന്ന് മനസ്സിലാകുന്നത്.

Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*