മാലാഖ പോലെ പ്രിയ താരം നിത്യ മേനോൻ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ 🔥🔥

പുത്തൻ ഫോട്ടോ പങ്കുവെച്ച് നിത്യ മേനോൻ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ. മലയാളത്തിനു പുറമെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്.

1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നായികയായി അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിൽ അരങ്ങേറിയത്.

ഈ ചിത്രം തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയിൽ സംവിധാനം ചെയ്യപ്പെട്ടതായിരുന്നു. എങ്കിലും താരം മികച്ച പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ.

തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾ വളരെയധികം ശ്രദ്ധേയമായി. ഈ സിനിമകൾക്കാണ് മൂന്ന് ഫിലിംഫെയർ അവാർഡുകൾ താരത്തിന് ലഭിച്ചത്. 1998 മുതൽ സിനിമാ മേഖലയിൽ താരം സജീവമാണ്.

2019 ഓഗസ്റ്റിൽ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ്. താരത്തിന്റെ മാതൃഭാഷ മലയാളമാണെങ്കിലും അവർക്ക് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കാൻ കഴിയുമെന്നത് ഏത് ഭാഷയിലാണെങ്കിലും നിഷ്പ്രയാസം അഭിനയിക്കാൻ താരത്തെ സഹായിക്കുന്നു.

ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും താരം തിളങ്ങി നിൽക്കുകയാണ്. പ്രേക്ഷകരെ പുളകം കൊള്ളിച്ച മികച്ച പാട്ടുകൾ താരത്തിൽ നിന്നും ലഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറലാകുകയാണ്.

മാലാഖ പോലെ തോന്നുന്നു, അതീവ സുന്ദരിയായി കാണുന്നുണ്ട് എന്നെല്ലാം ആണ് രേഖപ്പെടുത്തപ്പെടുന്ന ഭൂരിപക്ഷം കമന്റുകളും. വൈറ്റ് ഡ്രെസ്സിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്‌ചിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ താരത്തെ കാണുന്നു.

Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya

Be the first to comment

Leave a Reply

Your email address will not be published.


*