അൽപമെങ്കിലും മനുഷ്യത്വം കാണിക്കുക… രോഷം ഉള്ളിലടക്കി മാന്യതയുടെ ഭാഷയിൽ പാർവതി തിരുവോത്ത്…

ലോകമെമ്പാടും കോവിഡിന്റെ രണ്ടാം തരംഗം അതിന്റെ വളർച്ചയിൽ ആണ്. അകലം പാലിക്കലും മാസ്കും സാനിറ്റൈസറും എല്ലാം ഇനി വിടാതെ ഉപയോഗിക്കണം എന്ന് ചുരുക്കം. പക്ഷേ ഇതിനിടയിലും കുംഭ മേളയും പൂരവും എല്ലാമായി ശ്രദ്ധ ഇല്ലാതാവുകയാണ് മനുഷ്യ സമൂഹത്തിന്. ഇതിനെതിരെ ഒരുപാട് പേരാണ് പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

സ്വന്തം നിലപാടുകളെ കൊണ്ടും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത് കൊണ്ടും പ്രേക്ഷകർക്കിടയിൽ ഒരുപാട് വിമർശകരേ നേടിയ ചലച്ചിത്ര നടി പാർവതി തിരുവോത്തിന്റെ അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഷഹീനയുടെ അഭിപ്രായത്തെ ടാഗ് ചെയ്തു കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പാർവ്വതി തിരുവോത്ത് അഭിപ്രായം തുറന്നു പറയുന്നത്.

‘ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക. എന്നാണ് താരം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്.

‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ – ഇങ്ങനെയാണ് ഷാഹിനയുടെ കുറിപ്പ്. ഇതാണ് പാർവ്വതി തിരുവോത്ത് ടാഗ് ചെയ്തത്.

വേറെയും ഒരുപാട് പ്രശസ്തനും പ്രമുഖനുമായ അവർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇതിനെതിരെയുള്ള പ്രതികരണങ്ങൾ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് ട്രോളുകളും ഹാസ്യ പോസ്റ്ററുകളും ഈ ആശയത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

സംവിധായകൻ ഡോക്ടർ ബിജുവിന്റെ അഭിപ്രായവും ശ്രദ്ധേയമാണ്. ‘ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു…ഇനി….അവിടെ കുംഭ മേള…ഇവിടെ തൃശൂര്‍ പൂരം….എന്തു മനോഹരമായ നാട്….ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്….ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം പിന്നെയാണ് അദ്ദേഹം പ്രതികരിച്ചത്.

Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi
Parvathi

Be the first to comment

Leave a Reply

Your email address will not be published.


*