ചുവപ്പ് ഡ്രെസ്സിൽ അതി സുന്ദരിയായി രചന നാരായണൻ കുട്ടി… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ…

മലയാള അഭിനയ രംഗത്ത് നിറസാന്നിധ്യമാണ് രചന നാരായണൻകുട്ടി. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലെ വത്സല എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്കെത്തിക്കുന്നത് താരമാണ്. കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയായും താരം തിളങ്ങുന്നു.

2019 ആണ് താരം അഭിനയ രംഗത്ത് സജീവമാകുന്നത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കലോത്സവങ്ങളിലെ വിജയത്തിളക്കം ആയിരുന്നു താരം. ശാസ്ത്രീയ നൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാ പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുക്കുകയും നാലാം ക്ലാസ് മുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകം നേടുകയും ചെയ്തിരുന്നു.

മാനേജ്മെന്റ് സ്കൂളിൽ സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് മിനി സ്ക്രീൻ രംഗത്ത് അഭിനയിക്കാനുള്ള അവസരം തേടിയെത്തുന്നത്. അതിനുമുമ്പ് റേഡിയോ ജോക്കി ആയും രചന നാരായണൻകുട്ടി പ്രവർത്തിച്ചിരുന്നു. ലക്കി സ്റ്റാർ ആണ് താരത്തിന്റെ ആദ്യസിനിമ. ജയറാം ആയിരുന്നു ലക്കിസ്റ്റാർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്.

ബിഗ് സ്ക്രീൻ, മിനിസ്ക്രീൻ, ടെലിവിഷൻ രംഗങ്ങളിലെല്ലാം ഒരുപാട് ആരാധകരുള്ള താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായി ഇടപഴകുന്നു. താരത്തിന്റെതായി പുറത്തുവന്ന ഏറ്റവും ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.

ചുവപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയാണ് താരത്തെ കാണാൻ കഴിയുന്നത്. കണ്ണെടുക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. മനം മയക്കുന്ന കാഴ്ച തന്നെയാണ് എന്ന് കുറിച്ച് വരും ഏറെയുണ്ട്. എന്തായാലും താരത്തിനന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana
Rachana

Be the first to comment

Leave a Reply

Your email address will not be published.


*