കിടിലൻ ഡാൻസ് സ്റ്റെപ്പുകൾ കൊണ്ട് ലോകത്തെ ആകർഷിച്ച ബേബി വൃദ്ധിയുടെ പുതിയ ഫോട്ടോ ഷൂട്ട് തരംഗമാവുന്നു…

വൈറൽ ഡാൻസർ വൃദ്ധിയുടെ ചിത്രങ്ങൾ  നെഞ്ചേറ്റി മലയാളികൾ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കയ്യടക്കിയത് ഒരു കുട്ടിത്താരത്തിന്റെ ഡാൻസാണ്. ബേബി വൃദ്ധി ചുവടുവച്ച കിടിലൻ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിരുന്നു. ഒരുപാട് പേരാണ് താരത്തിന്റെ ഡാൻസ് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റിയത്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ആണ് ബേബി വൃദ്ധി മലയാളികളുടെ മനസ് കവർന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ
കൊഞ്ചി കൊഞ്ചിയുള്ള സംസാരവും, അഭിനയ മികവും കൊണ്ട് താരം പ്രേക്ഷകരെ കൈയിലെടുത്തു.

ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു താരത്തിന്റെ ഇഷ്ട വിനോദം. ഇപ്പോൾ സീരിയലും സിനിമയും ഒക്കെയായി താരം തിരക്കിലാണ്.  ഇത്ര ചെറിയ പ്രായത്തിൽ തന്നെ പാട്ടിനൊത്ത് കിടിലൻ സ്റ്റെപ്പുകൾ കണ്ട് ലോകം തന്നെ അമ്പരപ്പിലാണ്.

നിരവധി വേദികളിൽ ആകർഷണീയമായ സ്റ്റെപ്പുകൾ കൊണ്ട് വീണ്ടും വൃദ്ധി പ്രേക്ഷക മനസ്സുകളിൽ താരമായി. സീരിയൽ താരത്തിന്റെ കല്യാണ വേദിയിൽ കുട്ടി താരം കാഴ്ചവെച്ച ഡാൻസിന് ശേഷം അല്ലു അർജുന്റെ ജന്മ ദിനത്തിൽ ഒരു ഡാൻസാണ് താരം ആശംസകൾക്കൊപ്പം ഷെയർ ചെയ്തത്.

ഇപ്പോൾ കുട്ടിത്താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ സ്നേഹം രേഖപ്പെടുത്തുന്നത്. ക്യൂട്ട് സ്‌മൈൽ ആണെന്നാണ് ഭൂരിപക്ഷം ആരാധകരും അഭിപ്രായപ്പെടുന്നത്.

Vriddhi
Vriddhi
Vriddhi

Be the first to comment

Leave a Reply

Your email address will not be published.


*