സൂപ്പർ ലൂക്കിൽ അഭിരാമി സുരേഷ്… ഫോട്ടോകൾ കാണാം…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് അഭിരാമി സുരേഷ്.

ഒരുപാട് മേഖലയിൽ കഴിവ് തെളിയിച്ച താരമാണ് അഭിരാമി സുരേഷ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി, ഗായകി, മ്യൂസിഷ്യൻ, കമ്പോസർ, വീഡിയോ ജാക്കി, മോഡൽ എൻട്രപ്രണർ എന്നിങ്ങനെ എല്ലാ മേഖലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. നിരന്തരമായി താരം ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന് സമൂഹമാധ്യമങ്ങളിൽ ആരാധകരേറെയാണ്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം എടുത്തുനോക്കിയാൽ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തതായി കാണാൻ സാധിക്കും. തികച്ചും വ്യത്യസ്തമായ പോസുകളും, വ്യത്യസ്തമായ വസ്ത്രധാരണകളും താരത്തെ മറ്റു മോഡൽസിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തികച്ചും വ്യത്യസ്തമായി കിടിലൻ ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്. രോജൻ നാഥ് ആണ് താരത്തിന്റെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ തന്റെ പന്ത്രണ്ടാം വയസ്സിൽ തന്നെ അഭിനയം കാഴ്ച വെച്ചു കൊണ്ട് കരിയർ ആരംഭിച്ച താരമാണ് അഭിരാമി. 2009 ൽ പുറത്തിറങ്ങിയ കേരളോത്സവം 2009 എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വലിയ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

ബീ‌വെയർ ഓഫ് ഡോഗ്സ് എന്ന സിനിമയിലാണ് താരം ആദ്യമായി പ്രധാനവേഷം കൈകാര്യം ചെയ്തത്. താരം കൂടുതലും അറിയപ്പെടുന്നത് സംഗീതത്തിലൂടെയാണ്. അമൃതംഗമയ എന്ന സ്വന്തമായുള്ള ബാൻഡ് വരെ താരത്തിനുണ്ട്. താരത്തിന്റെ സഹോദരി അമൃത ഒരു നടിയും കൂടിയാണ്. ഇരുവരും ഒന്നിച്ച് ബിഗ്ബോസ് മലയാളം സീസൺ ടു വിൽ മത്സരാർഥികളായി എത്തിയിരുന്നു.

Abhirami
Abhirami
Abhirami
Abhirami
Abhirami
Abhirami
Abhirami
Abhirami
Abhirami

Be the first to comment

Leave a Reply

Your email address will not be published.


*