“നിറത്തിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്..” കാക്കയിലെ പഞ്ചമിയുടെ വാക്കുകൾ 👉

കാക്ക എന്ന ഷോർട്ട് ഫിലിം ടെലിവിഷൻ പ്രേക്ഷകരുടെ പ്രശംസ നേടി മുന്നോട്ട് പോവുകയാണ്. ഹ്രസ്വ ചിത്രത്തിൽ പഞ്ചമിയായി അഭിനയിച്ചത് ലക്ഷ്മികയാണ്. ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ലക്ഷ്മിക സജീവൻ.

ഒടിടി റിലീസായാണ് കാക്ക എത്തിയത് എങ്കിലും ഒരുപാട് പേരാണ് കാഴ്ചക്കാരായത്. സിനിമ കണ്ട് ലക്ഷ്മികയെ അഭിനന്ദിക്കാനും കുറേ പേർ വിളിച്ചു. ഉന്തിയ പല്ലും കറുത്ത നിറവുമൊക്കെയായി ജീവിക്കുന്ന കാക്കയിലെ മുഖ്യ കഥാപാത്രമായ പഞ്ചമിയെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്.

അവഗണിപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥയാണ് കാക്ക എന്ന ചിത്രം പ്രേക്ഷരോട് ഉണർത്തുന്നത്. കണ്ടവർ എല്ലാം കരുതിയത് നിറത്തിലും രൂപത്തിലും അങ്ങിനെ തന്നെ ഉള്ള ഒരാളാണ് ആ വേഷം ചെയ്തത് എന്നാണ്. രണ്ട് ദിവസം വേണ്ടി വന്നു ലക്ഷ്മിക്ക് തന്നെ ആ കഥാപാത്രത്തോട് ചേർന്നു നിൽക്കാൻ.

കാക്കയിൽ അഭിനയിച്ച വിശേഷങ്ങൾ തുറന്നു പറയുകയാണ് ലക്ഷമിക ഇപ്പോൾ. വേറൊരു കുട്ടി ചെയ്യാനിരുന്ന കഥാപാത്രം എന്തോ ബുദ്ധിമുട്ട് കാരണത്താൽ ആണ് ലക്ഷ്മികയിലേക്ക് എത്തുന്നത്. കഥാപാത്രത്തിന്റെ ലുക്ക് ആദ്യം കണ്ടപ്പോൾ ചെറിയ ആശങ്ക തോന്നി എന്നും ഇങ്ങനെയൊരു കഥാപാത്രം ഞാൻ അവതരിപ്പിച്ചാൽ ശരിയാകുമോ എന്നും തനിക്ക് സംശയമായി എന്നുമാണ് ലക്ഷ്മിക പറഞ്ഞത്.

കഥ കേട്ടപ്പോൾ അവസരം ഒഴിവാക്കാൻ കഴിഞ്ഞില്ല എന്നും താരം പറഞ്ഞു. കഥയിൽ പറഞ്ഞത് പോലെ ഉള്ള വേർതിരിവ് അനുഭവിക്കുന്ന ധാരാളം പേർ തനിക്ക് ചുറ്റുമുണ്ട് എന്നും അവർക്കെല്ലാം ചെറിയ രീതിയിലെങ്കിലും ഒരു ഉണർവാകട്ടെ എന്നു കരുതിയാണ് താൻ സിനിമ ചെയ്തത് എന്നും താരം പറയുന്നുണ്ട്.

എങ്ങനെയാണ് ഇങ്ങനെയൊരു കുട്ടിയെ കൃത്യമായി കിട്ടിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആ ചോദ്യത്തിന് പിന്നിൽ പ്രവർത്തിച്ചത് മേക്കപ്പ് ചെയ്ത ജോഷി ജോസ്‌, വിജേഷ്‌ കൃഷ്ണൻ ടീമാണ്. അഭിനയിക്കുമ്പോൾ തന്നെ ക്രൂവിലെ പലരും സീൻ കണ്ട് കരഞ്ഞിരുന്നു. അത് കണ്ടപ്പോൾ അഭിമാനം തോന്നി. അതെല്ലാം അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്.

വീട്ടുകാരും സുഹൃത്തുക്കളും പോലും അത് ഞാനാണെന്ന് വിശ്വസിക്കുന്നില്ല. എല്ലാവരും പഞ്ചമിയെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നും അതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും വളരെ സന്തോഷം തോന്നുന്നു എന്നും താരം പറഞ്ഞു. ഉയരെ, നിത്യഹരിത നായകൻ, പുഴയമ്മ തുടങ്ങി ഒരുപാട് സിനിമകൾ ചെയ്തെങ്കിലും ഇത് ഹൈലൈറ്റ് ആയി.

Lakshmika
Lakshmika
Lakshmika
Lakshmika

Be the first to comment

Leave a Reply

Your email address will not be published.


*