ക്യൂട്ട്നെസ്സ് ഓവർലോഡഡ്… 🥰സാരിയിൽ സുന്ദരിയായി പ്രിയ താരം…

ബീച്ചരികിൽ സാരിയുടുത്ത് വർഷ ബൊള്ളമ്മ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു നടിയാണ് വർഷ ബൊള്ളമ്മ. 2015 മുതൽ താരം സിനിമാ മേഖലകളിൽ സജീവമാണ്. തമിഴിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സതുരൻ എന്ന ചിത്രമായിരുന്നു അത്.

2017 ൽ പുറത്തിറങ്ങിയ യാനൂം തീവൻ, 2018 ൽ പുറത്തിറങ്ങിയ കല്യാണം , സീമാതുരൈ , 2020ൽ പുറത്തിറങ്ങിയ മിഡിൽ ക്ലാസ് മെലഡികൾ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകൾ. തന്നിൽ ഏൽപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ തരത്തിൽ മികവോടെ താരം അവതരിപ്പിച്ചു.

പഠനത്തിലും താരം മികവ് പുലർത്തുന്നു. ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളേജിൽ നിന്നാണ് താരം മൈക്രോബയോളജിയിൽ ബിരുദം നേടിയത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ പ്രാവീണ്യമുള്ള താരത്തിന് തെലുങ്ക് സംസാരിക്കാനും അറിയാം. അതുകൊണ്ട് തന്നെ ഏത് ഭാഷകളിലും താരം നിഷ്പ്രയാസം അഭിനയിക്കുന്നു.

രാജാ റാണി എന്ന സിനിമയിലെ നസ്രിയയുടെ ഡയലോഗുകളുടെ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് താരം തുടക്കത്തിൽ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. 2019 ലെ വിജയ ചിത്രമായ ബിഗിലിൽ താരം ഒരു ഫുട്ബോൾ കളിക്കാരിയായി അഭിനയിച്ചു. ചെറിയ വേഷം ആണെങ്കിലും ശ്രദ്ധേയമായിരുന്നു.

താരത്തിന്റെതായി പുറത്തു വന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബീച്ചരികിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

മോഡേൺ വേഷവും നാടൻ വേഷങ്ങളും താരത്തിന് ഇണങ്ങുമെന്ന് താരം പല ഫോട്ടോ ഷൂട്ട്കളിലൂടെയും താരം തെളിയിച്ചു. ഏത് വേഷത്തിലും അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Varsha
Varsha
Varsha
Varsha
Varsha
Varsha
Varsha
Varsha
Varsha
Varsha

Be the first to comment

Leave a Reply

Your email address will not be published.


*