ബിഗ് ബോസ് ഒരു കച്ചിത്തുരുമ്പായിരുന്നു… അവന്റെ ജീവിതം നശിപ്പിക്കരുത്… നിറഞ്ഞ കണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ…

ബിഗ് ബോസ് സീസൺ 3 മലയാളം അതിന്റെ അവസാനത്തോടെടുത്തു നിൽക്കുകയാണ്. വാശിയേറിയ പോരാട്ടങ്ങളിലേക്ക് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു മുന്നേറുന്ന ഓരോ മത്സരാർത്ഥികൾക്കും ആരാധകർ ഏറെയാണ്.

തുടക്കം മുതൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറുന്ന താരമായിരുന്നു മണിക്കുട്ടൻ. മറ്റു മത്സരാർത്ഥികളെക്കാൾ ഒരുപടി മുന്നിൽ ജനപ്രീതിയും പിന്തുണയും മണിക്കുട്ടൻ ഉണ്ടായിരുന്നു. പക്ഷേ ആരാധകരെയേല്ലാം അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് ബിഗ് ബോസിൽ കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

സ്വന്തം തീരുമാന പ്രകാരം മണിക്കുട്ടൻ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു എന്ന വാർത്തയാണ് അത്. ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ബിഗ് ബോസില്‍ വിജയ സാധ്യത ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു മണിക്കുട്ടന്‍. അതുകൊണ്ടാണ് ഈ പിൻവാങ്ങൽ വളരെ അത്ഭുതപ്പെടുത്തുന്നത് ആയത്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന മണിക്കുട്ടൻ ഇപ്പോഴും കഴിയുന്നത് ഒരു വാടക വീട്ടിലാണ്. എന്നാൽ, ഇക്കാര്യം ഒരിക്കൽ പോലും ബിഗ് ബോസ് വീടിനുള്ളിൽ വച്ച് മണിക്കുട്ടൻ പറഞ്ഞിട്ടില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അമ്മയും അച്ഛനും വീട്ടിലെ അവസ്ഥകൾ പറഞ്ഞതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മണിക്കുട്ടൻ ഒരു പാവമാണെന്നും എല്ലാവരോടും സ്നേഹമായി പെരുമാറാൻ മാത്രമേ അവനറിയൂവെന്നും മണിക്കുട്ടന്റെ അമ്മ പറഞ്ഞിരുന്നു. അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. 34 വയസായിട്ടും ഒരു വിവാഹം കഴിക്കാത്തത് സ്വന്തമായി ഒരു വീടില്ലാത്ത കൊണ്ടാണ് എന്നും

വീട് സ്വന്തമാക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ് ബിഗ്ബോസ് എന്നും അമ്മ പറഞ്ഞിരുന്നു. ഒരുപാട് നല്ല ആലോചനകൾ അവന് വന്നിട്ടും ഒരു വീടാണ് നമുക്കാവശ്യം എന്ന് പറഞ്ഞു എല്ലാ ആലോചനകളും അവൻ വേണ്ടാന്ന് വയ്ക്കുകയായിരുന്നു എന്നും മണിക്കുട്ടന്റെ അമ്മ പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

മറ്റൊരു മത്സരാർത്ഥിയായ സന്ധ്യയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംസാരിച്ചത് കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ചൂണ്ടി കാണിക്കുകയും ‘നിന്റെ മാനസിക നില തെറ്റിയോ?’ എന്ന് ചോദിക്കുകയും ചെയ്‌തിരുന്നത് പ്രേക്ഷകരുടെ ശ്രദ്ധയിൽ പെട്ടതാണ്. ഇതായിരിക്കും പിൻവാങ്ങാൻ ഉള്ള കാരണം എന്നാണ് ആരാധകരുടെ നിഗമനം.

കൂടാതെ, മണിക്കുട്ടന് വേണ്ടി മോഹൻലാൽ സന്ധ്യയോടു മാപ്പ് ചോദിച്ചതും മണിക്കുട്ടന് ഏറെ സങ്കടം ഉണ്ടാക്കിയിട്ട് ഉണ്ടാകും എന്നാണ് ആരാധകരുടെ പക്ഷം. ഇതിനു പിന്നാലെയാണ് താൻ സ്വന്തം ഇഷ്ടപ്രകാരം ബിഗ്ബോസിൽ നിന്ന് വിടവാങ്ങുന്നു എന്ന മണിക്കുട്ടൻ പ്രഖ്യാപിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*