ഈ താരസുന്ദരിയെ കാണാൻ കിട്ടുന്നില്ലല്ലോ… ഇൻസ്റ്റാഗ്രാമിലെ പുതിയ ഫോട്ടോ കണ്ട് ആരാധകർ

മലയാളത്തിന്റെ മുൻ നിര നായികമാരിൽ ഉണ്ടായിരുന്ന തരമായിരുന്നു മീനാക്ഷി. യഥാർത്ഥ നാമം മരിയ മാർഗരറ്റ് എന്നാണ് എങ്കിലും ശർമിലിഎന്നും മീനാക്ഷി എന്നുമാണ് താരം സിനിമാമേഖലയിൽ അറിയപ്പെടുന്നത്.

വെറും മൂന്നു വർഷത്തെ അഭിനയ ജീവിതം കൊണ്ട് ആണ് ഇത്ര വലിയ ആരാധകവൃന്ദത്തെ താരം നേടിയത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

2003ലാണ് താരം സിനിമ അഭിനയം തുടങ്ങുന്നത്. തമിഴിലായിരുന്നു ആദ്യ സിനിമ. 2003 തന്നെ ആറു ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ആറും വൻവിജയമായി. കാക്കകറുമ്പൻ വെള്ളിനക്ഷത്രം ബ്ലാക്ക് ജൂനിയർ സീനിയർ മോഹ താഴ്‌വര, ഹൃദയംഗമം ഗഫൂർ കാ ദോസ്ത് തുടങ്ങി ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു.

തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ എല്ലാ വേഷങ്ങളെയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരം നേടിയതും ഇതുകൊണ്ട് തന്നെയാണ്.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായ വെള്ളിനക്ഷത്രം എന്ന ഒരൊറ്റ സിനിമ മതി ഈ താരസുന്ദരി മലയാളി പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരിയാവൻ. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്‌നേച്ചർ സോംഗാണ്. അത്രയും ശ്രദ്ധേയമായിരുന്നു ആണ് സിനിമയിലെ വേഷം.

അടുത്തിടെ താരത്തിന്റെ ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിരുന്നു. അപ്പോഴാണ് ആരാധകർ താരം ഇപ്പോൾ എവിടെയാണ് എന്ന് അന്വേഷിക്കുന്നത്. മലയാളികളുടെ മനസ്സിലെ സ്നേഹം പുറത്തു വന്നു എന്ന് പറയാം. ചിത്രത്തിന് താഴെ എവിടെയാണ് ഈ സുന്ദരിയായ മികച്ച നടി കാണാൻ കിട്ടുന്നില്ലല്ലോ എന്നാണ് ആരാധകർ കമന്റുകളിലൂടെ അന്വേഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*