കള പറിക്കാൻ മണ്ണിലിറങ്ങി അനുപമ.. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

വീട്ടിലുണ്ടായ കപ്പയുമായി താരം….  ഫോട്ടോകൾ കാണാം…

മലയാളികൾക്കിടയിൽ  ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് അനുപമ പരമേശ്വരൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം  ആരാധകരെ നേടിയത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളായി താരം ഉയർന്നു കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 9 മില്യൺ ന് അടുത്ത് ആരാധകർ ഉണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ നടി എന്ന ബഹുമതി താരത്തിന് നേടികൊടുത്തത് ഇൻസ്റ്റാഗ്രാമാണ്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും അഭിനയിച്ചത് കൊണ്ട് തന്നെയാണ് ഇത്രയും കൂടുതൽ താരത്തിന് ആരാധകർ ഉണ്ടാകാൻ കാരണം. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ട്ടമാണ്.

2015 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ‘പ്രേമം’ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം ആർക്കും മറക്കാൻ കഴിയില്ല. അതിൽ താരത്തിന്റെ  മുടിക്ക് തന്നെ ആരാധകർ ഉണ്ടായിരുന്നു.

തൊട്ടടുത്തവർഷം നിതിൻ, സമാന്ത എന്നിവർ പ്രധാന വേഷത്തിലെത്തിയ “അ ആ” എന്ന സിനിമയിൽ താരം അഭിനയിച്ചു. പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഈ സിനിമകൾ ധാരാളമായിരുന്നു.

ധനുഷ്, തൃഷ പ്രധാന വേഷത്തിലെത്തിയ “കൊടി” എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അഭിനയിച്ചു തുടങ്ങുന്നത്. മികച്ച പ്രതികരണങ്ങളും പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിച്ചു.

പ്രേമം, ജെയിംസ് ആൻഡ് ആലീസ്, കൊടി, ജോമോന്റെ സുവിശേഷങ്ങൾ, തേജ് ഐ ലവ് യു, രാക്ഷസടു, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്. മണിയറയിലെ അശോകൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് പുതിയ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിലുണ്ടായ കപ്പ പറിക്കാൻ വയലിൽ ഇറങ്ങിയ താരത്തെയാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. മികച്ച പ്രതികരണങ്ങൾ ആരാധകരിൽ നിന്നും ലഭിക്കുന്നു.

Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*