സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം നിരഞ്ജന അനൂപ്… ക്യൂട്ട് സ്മൈൽ എന്ന് ആരാധകർ…

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് നിരഞ്ജന അനൂപ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു 

മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്. അഭിനയ മേഖലയെക്കാൾ അപ്പുറം നൃത്തത്തിലും താരം തിളങ്ങി നിൽക്കുന്നു. ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്. മഞ്ജു വാര്യരുടെ കൂടെയെല്ലാം വേദി പങ്കിട്ടിട്ടുണ്ട്.

ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. രഞ്ജിത്ത് ആണ് ലോഹം എന്ന സിനിമ  സംവിധാനം ചെയ്തത്.  ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് താരം  അഭിനയിച്ചത്. ചെറിയ ഈ വേഷത്തിലൂടെയാണ് വലിയ ആരാധകവൃന്ദത്തെ താരം നേടിയത്.

ലോഹത്തിന് ശേഷം താരത്തിന് മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. C/O സൈറ ബാനു ,പുത്തൻ പണം, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ താരം ചെയ്ത വേഷങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ബി.ടെക് എന്ന ചിത്രത്തിലെ  താരത്തിന്റെ വേഷം ഒരിക്കലും മലയാളിക്ക് മറക്കാൻ കഴിയില്ല.

അനന്യ വിശ്വനാഥൻ എന്ന കഥാപാത്രമാണ് ബി ടെക്കിൽ താരം അവതരിപ്പിച്ചത്. 2014 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. വേഷത്തിന്റെ വലിപ്പത്തിലോ ഡയലോഗുകളുടെ കടുപ്പത്തിൽ ഒന്നുമല്ല ചെയ്യുന്ന വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത് തരത്തിൽ താരം അവതരിപ്പിച്ചു.

പുത്തൻ പണം, ഗൂഢാലോചന, C/O സൈറ ബാനു,
ഇര, കല വിപ്ലവം പ്രണയം, ബി.ടെക്, ലളിതം സുന്ദരം എന്നിവയെല്ലാം താരം അഭിനയിച്ച മികച്ച സിനിമകളാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ സിമ്പിൾ ആയ അഡ്രസ്സിൽ അവധി മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. താരത്തിന്റെ സ്മൈൽ ക്യൂട്ട് ആണ് എന്നാണ് ഒരുപാട് ആരാധകർ ഒരുപോലെ കമന്റ് ചെയ്തിരിക്കുന്നത്.

Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana

Be the first to comment

Leave a Reply

Your email address will not be published.


*