ചെസ്റ്റിലെ ടാറ്റൂ കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ… കമന്റിട്ടവന്റെ മുഖത്തടിക്കുന്ന മറുപടിയുമായി സാധിക…

മലയാള സിനിമാ- സീരിയൽ രംഗങ്ങളിൽ എല്ലാം ഒരുപോലെ ആരാധകരുള്ള യുവ അഭിനേത്രിയാണ് സാധിക വേണുഗോപാൽ. ചെറുതും വലുതുമായ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് ഇതിനോടാകം സാധിച്ചിട്ടുണ്ട്.

സിനിമ സീരിയൽ രംഗങ്ങളിൽ മികവുറ്റ അഭിനയം ആണ് താരം കാഴ്ച വെക്കുന്നത്. അഭിനേതാവ് എന്നതിനപ്പുറം ഒരുപാട് പുതിയ തരം ഫോട്ടോഷൂട്ട്കളും താരം ചെയ്തിട്ടുണ്ട്. അതുകൊണ്ടെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് താരമിപ്പോൾ.

താരത്തിന്റെ ഫോട്ടോകൾ മറ്റു ഫോട്ടോഷൂട്ടുകളിൽ നിന്ന് വസ്ത്രധാരണങ്ങൾ കൊണ്ടും ക്യാപ്ഷനുകൾ കൊണ്ടും വ്യത്യസ്തത പുലർത്താറുണ്ട്. എത്ര നല്ല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചാലും അശ്ലീല കമന്റുകൾ വരാറുണ്ട്. അങ്ങനെ വരുന്ന അശ്ലീല കമന്റുകൾക്ക് ചുട്ടമറുപടി നൽകിയാണ് താരം പ്രതികരിക്കാറുള്ളത്.

നാച്ചുറൽ ആയതും തന്മയത്വം ഉള്ളതുമായ അഭിനയം തന്നെയാണ് താരത്തിന്റെ  ഹൈലൈറ്റ്.   സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. ശ്രോതാക്കളെ വകവക്കാതെയുള്ള അഭിപ്രായം പറയലുകൾ കൊണ്ട് ആരാധകരുടെ പോലെ തന്നെ ഒരുപാട് വിമർശകരെയും താരം നേടിയിട്ടുണ്ട്.

അത്തരത്തിൽ ഒരുപാട് വിവാദങ്ങൾക്ക് താരത്തിന്റെ  ഫോട്ടോ ഷൂട്ട് കാരണമായിട്ടുണ്ട്. അനാവശ്യമായ കാര്യങ്ങൾ കമന്റിടുന്നവർക്ക് ചുട്ട മറുപടിയാണ് താരം എപ്പോഴും കൊടുക്കാറുള്ളത്. ഇവിടെയും അത് തന്നെ സംഭവിച്ചു എന്ന് വേണം പറയാൻ. താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോസിന് താഴെ ചിലർ മോശം കമന്റുകൾ ഇട്ടിരുന്നു. അതാണ് തുടക്കം.

‘എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം..’, ‘ചെസ്റ്റിലെ ടാറ്റൂ കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ എന്നിങ്ങനെ എല്ലാമാണ് ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്. പതിവ് രീതി തെറ്റിക്കാതെ ചുട്ട മറുപടി താരം നൽകി.

‘നഷ്ട്ടൊന്നുല്യാലോ എല്ലാം എന്റെ ചിലവിലല്ലേ? കഷ്ടപ്പെട്ട് ഇവിടെ നിൽക്കണ്ട’, ‘നോട്ടം ഒന്ന് മുകളിലോട്ടു മാറ്റി പിടിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു അപ്പൊ മനസിലാകും ടാറ്റു കാണിക്കാനല്ല കുറച്ചു എക്സ്പ്രഷൻസ് കാണിക്കാനാണ് ശ്രമിച്ചതെന്നു.. കഷ്ടം’, എന്നാണ് സാധിക കൊടുത്ത മറുപടി.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*