പുഴക്കരയിൽ കിടിലൻ ഫോട്ടോഷൂട്ടുമായി “പാടാത്ത പൈങ്കിളി”യിലെ കണ്മണി 🥰

പാടാത്ത പൈങ്കിളിയിലെ കണ്മണിയുടെ കിടിലൻ ഫോട്ടോകൾ വൈറൽ.

ഏഷ്യാനെറ്റ് എന്നും പ്രേക്ഷകരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് പരമ്പരകൾ സംരക്ഷണം ചെയ്യുന്ന ചാനലാണ്. അതുകൊണ്ട് തന്നെയാണ് ചാനൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകൾക്ക് പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് ആരാധകർ ഉണ്ടാക്കുന്നതും.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളത്തിലെ ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിങ്ങ് ഉള്ള പരമ്പരയിൽ ഒന്നാണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.

പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കണ്മണി. ഒരു പാവം നാട്ടുമ്പുറത്ത് പെണ്ണാണ് കണ്മണി. കണ്മണി എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന നായികയാണ് മനീഷ മഹേഷ്. തികഞ്ഞ അഭിനയ വൈഭവം കൊണ്ട് ആരാധകരും താരത്തിന് ഏറെയാണ്.

ടിക്ടോക് എന്ന ശ്രദ്ധേയമായ പ്ലാറ്റ് ഫോമിലൂടെയാണ് താരം അഭിനയ മേഖലയിൽ ശ്രദ്ധേയമായ വ്യക്തിത്വം ആകുന്നത്. പിന്നീട് ഓഡിഷനീലൂടെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കുകയും തുടക്കം മുതൽ തന്നെ മികച്ച അഭിനയം താരം കാഴ്ച വെക്കുകയും ചെയ്തു

ടിക്ടോക് എന്ന വലിയ വലിയ സാധ്യതകളുള്ള പ്ലാറ്റ്ഫോമിലൂടെ തന്റെ കഴിവുകൾ പുറത്തേക്ക് കൊണ്ടുവരാൻ താരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു എന്ന് നിസംശയം പറയാം. ചെറുപ്പം മുതലേ മോഡലിംഗ് നോട് അതീവ താല്പര്യം ഉള്ള ആളായിരുന്നു താരം.

ടിക്ടോക്കിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്ത് തുടങ്ങിയ താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തിട്ടുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി പീച്ച് കളർ ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയായിരുന്നു.

Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha
Maneesha

Be the first to comment

Leave a Reply

Your email address will not be published.


*