ഇങ്ങനെയാണോ യോഗ ചെയ്യുന്നേ 😂 യോഗ ചെയ്യാനിരുന്ന് കുസൃതിയുമായി ഇലിയാന…

പുത്തൻ ഫോട്ടോകളിൽ തിളങ്ങി താരം.

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച താരമാണ് ഇലിയാന. ഏതു വേഷവും മികച്ചതാക്കാൻ കഴിവുള്ള അപൂർവ്വം ചില നടിമാരിലൊരാളാണ് താരം. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന മുൻനിര നടിമാർ ഉള്ള ഒരാളാണ് താരം.

മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ ശോഭിച്ചു നിൽക്കുന്ന താരം മുംബൈ കാരിയാണ്. 2006 മുതൽ അഭിനയ ലോകത്ത് സജീവമാണ് താരം. അരങ്ങേറ്റ വർഷം തന്നെ അഞ്ചോളം സിനിമകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു എന്നുള്ളത് എടുത്തുപറയാവുന്ന പ്രത്യേകതയാണ്.

ഏറ്റവും കൂടുതൽ ആൾക്കാർ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 13 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാണുമ്പോൾ യോഗ ചെയ്യുന്ന രൂപത്തിലുള്ള ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2006 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമ ദേവദാസിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ നാലു ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അരങ്ങേറ്റം വർഷം തന്നെ കേഡി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

തെലുങ്ക് സിനിമയിൽ എന്നപോലെതന്നെ ഹിന്ദി സിനിമയിലും താരം സജീവമാണ്. രൺബീർ കപൂർ നായകനായി പുറത്തിറങ്ങിയ ബര്ഫി എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആതിഫ് അസ്ലമിന്റെ പേഹ്ലി ദഫ എന്ന മ്യൂസിക് വീഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Ileana
Ileana
Ileana
Ileana
Ileana
Ileana
Ileana
Ileana
Ileana
Ileana

Be the first to comment

Leave a Reply

Your email address will not be published.


*