ബ്രൈഡൽ സാരിയിൽ രാജകുമാരിയെപ്പോലെ ദിവ്യ പിള്ള… ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു…

മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ഒരുപാട് ആരാധകർ ഉള്ള യുവ അഭിനേത്രിയാണ് ദിവ്യ പിള്ള. താരത്തിന്റെ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. 2014 മുതൽ ആണ് താരം സജീവമായി തുടങ്ങിയത്.

2015 പുറത്തിറങ്ങിയ അയൽ നഞ്ചല്ല എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ ചിത്രം. ഒരു എയർലൈൻ സ്റ്റാഫ് അംഗമായി കരിയർ ആരംഭിച്ച താരം പിന്നീടാണ് സിനിമയിലേക്ക് തന്റെ ജീവിതത്തിൽ വഴി തിരിച്ചു വിടുന്നത്. ദുബൈലാണ് താരം ജനിച്ചതും വളർന്നതുമെല്ലാം.

ആദ്യമായി അഭിനയിച്ചത് നടൻ വിനീത് കുമാർ സംവിധാനം ചെയ്ത സിനിമയാണ്. 2015 ലായിരുന്നു അത്. ഫഹദ് ഫാസിലായിരുന്നു എ റൊമാന്റിക്-കോമഡി ചിത്രത്തിലെ പ്രധാന കഥ പാത്രം.

രണ്ടത്തേത് ഊഴം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കൂടെയായിരുന്നു. ജിത്തു ജോസഫ് ആണ് ആണ് സംവിധാനം ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിച്ചത്. അതുകൊണ്ട് തന്നെ ആരാധകരുടെ എണ്ണം വർധിക്കാൻ അധിക കാലം വേണ്ടി വന്നില്ല.

ടെലിവിഷൻ പരമ്പരകളിലും താരം സുപരിചിതയാണ്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ ജഡ്ജ് ആണ് ഇപ്പോൾ. ഉപ്പും മുളകും എന്ന പരിപാടിയിൽ ഝാൻസി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

ഏതു വേഷവും താരത്തിന് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്നതും താരത്തിന്റെ മൂല്യം വർധിപ്പിക്കുന്നതാണ്. ഈ അടുത്ത് റിലീസായ കള എന്ന സിനിമയിലെ അഭിനയവും വളരെയധികം പ്രശംസ നേടിയിരുന്നു. ടോവിനോ ആണ് നായകൻ.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ആണുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബ്രൈഡൽ സാരിയിൽ രാജകുമാരിയെ പോലെ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya

Be the first to comment

Leave a Reply

Your email address will not be published.


*