ഈ താരങ്ങൾ മതം മാറിയത് പ്രണയിച്ചവർക്ക് വേണ്ടി… പക്ഷെ സംഭവിച്ചതോ…

പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് പോലെ തന്നെ ജാതിയും മതവുമില്ല. പ്രണയിച്ചു തുടങ്ങുമ്പോൾ ഒന്നും ജാതിയുടെയോ മതത്തെയോ പ്രശ്നങ്ങൾ ഉണ്ടാകില്ല. പക്ഷേ വിവാഹത്തോളം എത്തിയാൽ പ്രശ്നങ്ങൾ തുടങ്ങും.

അവിടെയാണ് പ്രണയിക്കുന്നവർക്ക് വേണ്ടി മതം മാറുന്ന പ്രവണത ഉണ്ടാകുന്നത്. ഒരുപാട് ഉദാഹരണങ്ങൾ ചുറ്റുപാടും തന്നെ കണ്ടെത്താൻ കഴിയും. സിനിമാ മേഖലയിലും വിവാഹത്തിനായി മതം മാറിയ താരങ്ങൾ ധാരാളമാണ്. സിനിമാ മേഖലയിൽ ഇത് അല്പം കൂടുതൽ ആണ് എന്ന് പറഞ്ഞാലും തെറ്റാവില്ല.

പ്രണയിക്കുന്നവർക്കായി മതം മാറിയ പ്രമുഖ അഭിനേത്രികളാണ് മാതു, ലിസി, നയൻ‌താര, ജോമോൾ എന്നിവർ.  പ്രണയിച്ച പുരുഷന്മാർക്കായി ജനിച്ച് വീണ മതം ഉപേക്ഷിച്ച് മറ്റ് മതത്തിൽ ചേർന്നു. വിവാഹത്തിനായി മാത്രം. എന്നാൽ അവരുടെ വിവാഹങ്ങൾ എല്ലാം പിൻ കാലത്ത് വേർപിരിയുകയാണ് ഉണ്ടായത്.

മലയാള സിനിമയിൽ 1980 കൾ മുതൽ 90 കളിൽ വരെ തിളങ്ങി നിന്ന താരം ആണ് മാതു. ഡോക്ടർ ജേക്കബ് എന്നയാളുമായി മാതു പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ വേണ്ടി ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു.  മീന എന്ന പേര് സ്വീകരിക്കുകയും  സിനിമ ജീവിതം അവസാനിപ്പിക്കുകയും ചെയ്തു.

മലയാളത്തിലെ ഏറ്റവും താര മൂല്യമുള്ള സെലിബ്രേറ്റി ജോഡികൾ ആയിരുന്നു ലിസിയും പ്രിയ ദർശനും. ഇരുവരുടെയും പ്രണയം വിവാഹമായിരുന്നു. വിവാഹത്തിലേക്കെത്താൻ പ്രിയ ദർശന്റെ വീട്ടുകാർ മുന്നോട്ട് വച്ച ഉപാധിയായിരുന്നു ലിസി ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേരണം എന്നത്.

മലയാളത്തിൽ നിന്നും തമിഴിൽ എത്തി ജ്വലിച്ചു നിൽക്കുന്ന തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് നയൻതാര. സിനിമയിൽ എത്തുന്നത് മുന്നേ തന്നെ ഡയാന മറിയം കുര്യൻ ആയിരുന്നു താരം. നടനും സംവിധായകനും ഡാൻസ് കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയിട്ടുള്ള പ്രഭുദേവയെ വിവാഹം കഴിക്കാൻ ആണ് നയൻസ് ഹിന്ദു മതം സ്വീകരിച്ചത്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിലേക്ക് കടന്നു വന്ന താരം ആണ് ജോമോൾ . പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറുകയാണ് താരവും ചെയ്തത്. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്യുന്നതിന് വേണ്ടി ഹിന്ദു മതം സ്വീകരിച്ചു.

Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*