ഇപ്പോൾ കാറിനുള്ളിലാണോ കസർത്ത്… താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാകുന്നു..

പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് സാൻവി ദിമാൻ…

ഹിന്ദി പഞ്ചാബി ഭാഷകളിൽ പ്രധാനമായും അഭിനയിച്ച് ഒരുപാട് ആരാധകരുള്ള താരമാണ് സാൻവി ദിമാൻ. തനതായ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും താരം ചുരുങ്ങിയ കാലയളവിനുള്ളിൽ ആണ് വലിയ ആരാധക വൃന്ദത്തെ നേടിയത്.

ചെറുപ്പം മുതലേ താരത്തിന് അഭിനയത്തിലും ഡാൻസിലും വളരെയധികം താല്പര്യം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ സ്കൂൾ കലോത്സവങ്ങളിലും മറ്റും പരിപാടികളുമായി താരം ഒരുപാട് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

താരം പത്താംക്ലാസ് വിദ്യാർത്ഥി ആയിരിക്കെയാണ് താരത്തിന്റെ പിതാവ് മരണപ്പെടുന്നത്. അതോടു കൂടെ കുടുംബത്തിന്റെ ചുമതല എല്ലാം താരത്തിനായി. അതുകൊണ്ടു തന്നെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം താരം മുംബൈയിലേക്ക് പോവുകയും കരിയർ ആരംഭിക്കുകയും ചെയ്തു.

മോഡലിംഗ് രംഗത്ത് ആണ് താരത്തിന്റെ കരിയർ ആരംഭിക്കുന്നത്. താരം റാംപ് വാക്കുകളിൽ പങ്കെടുക്കുകയും ഒരുപാട് ടെലിവിഷൻ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് താരം ഇന്ന് കാണുന്ന വിജയ അവസ്ഥയിൽ എത്തിയത് എന്ന് ചുരുക്കം.

2010ലാണ് താരത്തിന് മാസ്റ്റർ സലീമിന്റെ മജ്ബൂരി മ്യൂസിക് വീഡിയോ ചെയ്യാൻ ഉള്ള അവസരം ലഭിക്കുന്നത്. അതിനുശേഷം താരത്തിന് അറിയപ്പെടുന്ന മ്യൂസിക് ആൽബങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു.

2012ലാണ് താരം പഞ്ചാബി സിനിമകളിൽ അഭിനയിച്ച അഭിനയജീവിതം ആരംഭിക്കുന്നത്. നിഷാന, രൂപീന്ദർ ഗാന്ധി 2: ദി റോബിൻ ഹുഡ്, സഞ്ജൻ: ദി റിയൽ ഫ്രണ്ട്, എക്സ്ട്രാ ഓർഡിനറി, മിസ്ര തുടങ്ങിയവയെല്ലാം താരം അഭിനയിച്ചതിൽ ശ്രദ്ധേയമായ സിനിമകളാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ആ പതിവു തെറ്റിക്കാതെ പുതിയ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.

കാറിനുള്ളിൽ നിന്നും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോട്ടോകൾ തരംഗമായി പ്രചരിച്ചിരുന്നു.

Saanvi
Saanvi
Saanvi
Saanvi
Saanvi
Saanvi
Saanvi
Saanvi
Saanvi

Be the first to comment

Leave a Reply

Your email address will not be published.


*