മോഹൻലാലിനോപ്പം വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു… പക്ഷെ അത് കരിയറിൽ വലിയ നേട്ടങ്ങളാണുണ്ടാക്കിയത്: തുറന്നു പറഞ്ഞ് മീര വാസുദേവൻ…

മോഡലിങ് രംഗത്തും അഭിനയ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ച അഭിനേത്രിയാണ് മീരാ വാസുദേവൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും താരം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികലും താരം ചെയ്തിട്ടുണ്ട്.

സിനിമ മേഖലയിൽ തിളങ്ങിയത് പോലെ തന്നെ ടെലിവിഷൻ രംഗത്തും താരത്തിന് ആരാധകർ ഏറെയാണ്. അഭിനയിച്ച പരമ്പരകൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. മികച്ച പ്രേക്ഷക പ്രീതി താരം അതിലൂടെ നേടുകയും ചെയ്തു.

2005-ൽ പുറത്തിറങ്ങിയ മലയാള സിനിമ തന്മാത്രയിൽ നായികാ കഥാപാത്രം കൈകാര്യം ചെയ്ത നടിയാണ് താരം. ഇത് താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായിരുന്നു. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്കാരം താരത്തിന് ലഭിച്ചു.

2003 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ആർട്സ്, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബാച്ചിലർ ഡിഗ്രികൾ താരം നേടിയിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചു. അറിയപ്പെടുന്ന ഒരു മോഡലാണ് താരം

തന്മാത്രയിലെ അഭിനയത്തെ കുറിച്ച് താരം പറഞ്ഞത് വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പലരും തിരസ്കരിച്ച വേഷമായിരുന്നു തന്മാത്രയിലെ നായികാ വേഷം. അതുകൊണ്ട് തന്നെ വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു അത് എന്നാണ് താരം പറഞ്ഞത്.

വസ്ത്രമില്ലാതെ സിനിമയിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ആ സീനിൽ അത്യാവശ്യം വേണ്ടവർ മാത്രം ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ഉണ്ടാവുക എന്ന തന്റെ ആവശ്യം സംവിദായകൻ അനുസരിച്ചു എന്നും താരം പറഞ്ഞു. ക്യാമറാമാൻ, സംവിധായകൻ, സഹ ക്യാമറാമാൻ, മോഹൻലാൽ, മേക്കപ് ആര്ടിസ്റ് തുടങ്ങിയവരായിരുന്നു അത്.

വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വന്നു എങ്കിലും ആ സിനിമയും കഥാപാത്രവും തനിക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. താരത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു അത്.

Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*