എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്… അതുപോലെ തന്റെ പ്രയത്തെ കുറിച്ചുള്ള കമൻ്റുകളും തനിക്ക് ഇഷ്ടപ്പെടുന്നില്ല: കിടിലൻ മറുപടിയുമായി മഞ്ജു വാര്യർ…

സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരുടെ വിശേഷങ്ങളില്ലാത്ത ദിവസങ്ങളില്ല എന്ന അവസ്ഥായാണ് ഇപ്പോൾ. ചതുർമുഖം സിനിമയുടെ പ്ലസ് മീറ്റിൽ താരം കൊറിയൻ ലുക്കിൽ പ്രത്യക്ഷപ്പെട്ടതു മുതൽ കിടിലൻ ലുക്കിൽ വന്ന ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ വരെ എല്ലാം മീഡിയ ഏറ്റെടുത്തിരുന്നു.

മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരരായ അഭിനേത്രികളുടെ കൂട്ടത്തിൽ താരത്തിന്റെ പേരുള്ളത് കൊണ്ട് തന്നെയാണിത്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നതും. അഭിനയ ജീവിതത്തിലേക്ക് താരം തിരിച്ചു വന്നത് വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

തിരിച്ചു വരവിൽ താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതായത് ആരാധകർക്ക് ഹരം പകർന്നു. ദി പ്രീസ്റ്റ്, c/o സൈറ ബാനു, പ്രതി പൂവൻ കോഴി, ഉദാഹരണം സുജാത, ഒടിയൻ തുടങ്ങിയ മികച്ച സിനിമകൾ രണ്ടാം വരവിൽ താരം മലയാളികൾക്ക് സമ്മാനിച്ചതാണ്.

രണ്ടാം വരവിൽ ആദ്യം ചെയ്ത ഹൗ ഓൾഡ് ആർ യു മുതൽ മലയാള ഹൊറർ സിനിമകൾക്ക് മുഖം ചാർത്തിയ ചതുർമുഖം, മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചരിത്ര സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം തുടങ്ങിയ ഓരോ ചിത്രങ്ങളിലും താരത്തിന്റെ വേഷം വ്യത്യസ്തവും മികച്ചതുമായിരുന്നു.

ഇപ്പോൾ തന്റെ ചിരിയെ കുറിച്ചും പ്രായക്കുറവ് തോന്നുന്നു എന്ന കമന്റുകള്‍ക്കുമുള്ള മറുപടി പറയുകയാണ് നടി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറയുന്നത്. ‘എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ എന്നാണ് ചിരിച്ചു കൊണ്ട് താരം പറഞ്ഞത്.

തന്റെ പ്രായത്തെ കുറിച്ചും കമന്റുകൾ വരാറുണ്ട് എന്നും പ്രായം പിന്നോട്ട് സഞ്ചരിക്കുന്നു, ചെറുപ്പമായിരിക്കുന്നു എന്ന് കേള്‍ക്കുന്നത് തനിക്ക് ഒരിക്കലും ഇഷ്ടമുള്ള കാര്യമല്ല എന്നുമാണ് താരം
പറഞ്ഞത്. തന്റെ ഫോട്ടോകള്‍ക്ക് ചെറുപ്പമായി എന്ന കമന്റ് വരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കാറുള്ള കാര്യവും താരം വെളിപ്പെടുത്തി.

പ്രായമാവുന്നത് സ്വഭാവികമാണ്. എല്ലാവർക്കും പ്രായമാവും… പ്രായത്തിലല്ല സന്തോഷത്തിലാണ് പ്രധാനം. ചെറുപ്പമാണെങ്കിലും പ്രായമാണെങ്കിലും സന്തോഷിച്ചു കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും താരം കൂട്ടി ചേർത്തു. നിറഞ്ഞ കയ്യടികളോടെയാണ് മീഡിയ ലോകം ഈ വാക്കുകളെ സ്വീകരിക്കുന്നത്.

Manju
Manju
Manju
Manju
Manju
Manju
Manju
Manju
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*