“കള” നായികയുടെ മനം മയക്കും ഫോട്ടോഷൂട്ട് 🥰 എജ്ജാതി പൊളി…

മരം കേറി പെണ്ണായി ദിവ്യ പിള്ള… ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ..

മലയാള ചലച്ചിത്ര പ്രേക്ഷകരിൽ  ഒരുപാട് ആരാധകർ ഉള്ള യുവ അഭിനേത്രിയാണ് ദിവ്യ പിള്ള. താരത്തിന്റെ അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാള സിനിമ മേഖലയിൽ താരം തിളങ്ങി. 2014 മുതൽ ആണ് താരം സജീവമായി തുടങ്ങിയത്

2015 പുറത്തിറങ്ങിയ അയൽ നഞ്ചല്ല എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറിയത്. ഒരു എയർലൈൻ സ്റ്റാഫ് അംഗമായി കരിയർ ആരംഭിച്ച താരം പിന്നീടാണ് സിനിമയിലേക്ക് തന്റെ ജീവിതത്തിൽ വഴി തിരിച്ചു വിടുന്നത്.

രണ്ടത്തേത് ഊഴം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കൂടെയായിരുന്നു. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്. അതുകൊണ്ടുതന്നെ ആരാധകരുടെ എണ്ണം വളരെ പെട്ടെന്ന് തന്നെ വർദ്ധിക്കാൻ കാരണമായി.

ടെലിവിഷൻ പരമ്പരകളിലും താരം സുപരിചിതയാണ്.  മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയിൽ  ജഡ്ജ് ആയാണ് ഇപ്പോൾ താരം തിളങ്ങുന്നത്. ഉപ്പും മുളകും എന്ന പരിപാടിയിൽ ഝാൻസി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ താരം വളരെ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഏതു വേഷവും താരത്തിന് നിഷ്പ്രയാസം ചെയ്യാൻ സാധിക്കും എന്നതും താരത്തിന്റെ മൂല്യം വർധിപ്പിക്കുന്നതാണ്. ഈ അടുത്ത് റിലീസായ കള എന്ന സിനിമയിലെ അഭിനയവും വളരെയധികം പ്രശംസ നേടിയിരുന്നു. ടോവിനോയുടെ കൂടെയുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് രസിച്ചു എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ആണുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വെറൈറ്റി ഡ്രെസ്സിൽ സുന്ദരിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മരം കേറിയും ഇരുന്നും ഉള്ള പോസുകൾ താരം പങ്കു വെച്ചിട്ടുണ്ട്. വളരെ ആരവത്തോടെ ആണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയായിരുന്നു.

Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya
Divya

Be the first to comment

Leave a Reply

Your email address will not be published.


*