ഞാൻ എന്റെ വിഷമങ്ങൾ ഏറെയും തുറന്നു പറഞ്ഞത് മഞ്ജു ചേച്ചിയോട് ആയിരിക്കും: കാവ്യ മനസ്സ് തുറക്കുന്നു

സിനിമ ലോകം മീഡിയകളുടെ ലോകം കൂടിയാണ്. ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും പ്രശ്നങ്ങളും മീഡിയ വഴി പ്രചരിപ്പിക്കൽ വളരെ പരിചിതമാണ്. നല്ലതും ചീത്തതും ഉള്ളതും ഇല്ലാത്തതും ആയ ഒട്ടേറെ വാർത്തകളാണ് ഓരോ ദിവസവും സിനിമാ ലോകവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്.

അതുകൊണ്ട് തന്നെയാണ് സിനിമ മേഖലയിലുള്ളവരുടെ വിവാഹവും വിവാഹ മോചനവും പ്രേക്ഷകരും മീഡിയകളും ആഘോഷമാക്കുന്നത്. വിവാഹമാണെങ്കിൽ അതിന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമായി. വിവാഹ മോചനങ്ങൾ ആണെങ്കിൽ ഇരു ഭാഗത്തെയും കാരണങ്ങൾ ഊതിപ്പെരുപ്പിച്ചവതരിപ്പിക്കും.

ഇത്തരത്തിൽ സോഷ്യൽ മീഡിയ ലോകം മുഴുവൻ ആഘോഷമാക്കിയ വിവാഹവും വിവാഹ മോചനവും ആയിരുന്നു കാവ്യാമാധവന്റെത്. അതിനെ ക്കുറിച്ച് താരം തുറന്നു പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

തനിക്ക് വലിയ സ്വീകാര്യതയുണ്ട് എന്ന് വിചാരിക്കുന്ന ഒരു ജനക്കൂട്ടത്തിൽ നിന്നാണ് ഏറ്റവും വലിയ അവഗണന തനിക്ക് ലഭിച്ചത് എന്നും നേരിട്ട് കൂടെയുണ്ട് എന്ന് പറഞ്ഞവർ തന്നെ മാറിനിന്ന് പരിഹരിച്ചതായി അറിഞ്ഞിട്ടുണ്ട് എന്നും വളരെ വിഷമത്തോടെയാണ് കാവ്യമാധവൻ അഭിമുഖത്തിൽ പറയുന്നത്.

തന്റെ വിവാഹമോചനത്തിൽ ജനപ്രിയനായകൻ ദിലീപിന് പങ്കുണ്ട് എന്ന് ഒരു പ്രചാരമുണ്ടായിരുന്നു എന്ന അഭിമുഖം നടത്തുന്ന വ്യക്തിയുടെ ചോദ്യത്തോട് വളരെ പ്രാധാന്യത്തോടെയാണ് കാവ്യാമാധവൻ ഉത്തരം പറഞ്ഞത്. ആ വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴക്കുന്നതിൽ വിഷമമാണ് തനിക്ക് എന്നാണ് താരം പറയുന്നത്.

എന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ ഞാൻ ഏറ്റവും കൂടുതൽ തുറന്നു പറഞ്ഞത് ദിലീപേട്ടനൊടും മഞ്ജു ചേച്ചിയോടും ആയിരിക്കുമെന്നും ദിലീപേട്ടനെക്കാൾ കൂടുതൽ ആ വിഷയം ഞാൻ സംസാരിച്ചത് മഞ്ജു ചേച്ചിയോട് ആയിരുന്നു എന്നും കാവ്യ തുറന്നു പറഞ്ഞു.

സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ദിലീപേട്ടൻ ആയിരുന്നു എന്നും താരം പറയുകയുണ്ടായി. തിരിച്ചുവരവിൽ സിനിമ എന്ന ഒരു മേഖല ഇല്ലായിരുന്നുവെങ്കിൽ താൻ എന്താകുമായിരുന്നു എന്നതിനെക്കുറിച്ച് ഒരു മുൻവിധിയും തനിക്കില്ല എന്നാണ് കാവ്യ പറയുന്നത്.

Kavya
Kavya
Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*