മേക്കപ്പും വെണ്ട ഹെയർ സ്റ്റൈലിസ്റ്റും വെണ്ട… മുഖം കഴുകാൻ വെള്ളം പോലും ചിലവില്ല… നിമിഷ സാജയന് നേരെ വിമർശനവുമായി പ്രേക്ഷകൻ…

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന നടന വൈഭവമാണ് നിമിഷ സജയൻ. താരം വെള്ളിത്തിരയിലെത്തുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

ഈ സിനിമയിലെ അഭിനയത്തിന് പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിരുന്നു. അതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് അഭിനയം പഠിക്കുവാൻ വേണ്ടി കൊച്ചിയിലേക്ക് എത്തുന്നത്. ഈ സമയത്താണ് ആദ്യചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയത്.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല, മംഗല്യം തന്തുനാനേന, തുറമുഖം, സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്,ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. പല സിനിമകളും വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും അഭിനയത്തിന് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസായ നായാട്ട് എന്ന സിനിമയിൽ പ്രധാന വേഷത്തിൽ താരം അഭിനയിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ, ജോജോ തുടങ്ങിയവരാണ് ബാക്കി അഭിനേതാക്കൾ . മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

അതിനിടയിൽ നിമിഷ സാജയനെ കുറിച്ച് ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. വിമർശനം തന്നെ ഉദ്ദേശം. പക്ഷെ താരത്തിന് ആരാധകർ ഏറെയുള്ളത് കൊണ്ട് തന്നെ പോസ്റ്റു ചെയ്ത വ്യക്തിക്ക് മറുപടികൾ ആവോളം ലഭിക്കുന്നുണ്ട്.

പോസ്റ്റ്‌ ഇങ്ങനെ വായിക്കാം : നിമിഷ സജയനാണ് മലയാളത്തിൽ ഏറ്റവും ചിലവ് കുറഞ്ഞ നടി എന്നു തോന്നുന്നു. അവർക്കാകുമ്പൊ മേകപ് വേണ്ട , മുഖം കഴുകാൻ വെള്ളം പോലും ചിലവില്ല, ഹെയർ സ്റ്റൈലിസ്റ്റ് വേണ്ട, മുഴുവൻ സിനിമ അഭിനയിക്കാൻ ഒന്നോ രണ്ടോ ജോടി ഡ്രസ് മതി.

Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha
Nimisha

Be the first to comment

Leave a Reply

Your email address will not be published.


*