മതം മാറിയോ?? അനു സിതാരയുടെ പെരുന്നാൾ ആശംസ പോസ്റ്റിന് കമെന്റ്.. ഉത്തരം പൊളി 👌

ചൊറിഞ്ഞവന് അണ്ണാക്കിൽ പിരി വെട്ടിയ മറുപടി നൽകി അനുസിതാര.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് അനുസിത്താര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ എന്നും ആരാധകർക്ക് വേണ്ടി താരം സംവദിക്കാറുണ്ട്. ഏത് വേഷം ധരിച്ചാലും സുന്ദരിയായാണ് താരം ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ളത്.

സമൂഹമാധ്യമങ്ങളിൽ അനുസിത്താറയെ പോലെയുള്ള സെലിബ്രിറ്റികൾ പല സൗഹൃദ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഒരു കലാകാരി എന്ന നിലയിൽ യാതൊരു മതത്തിനും മുൻഗണന നൽകാതെ, എല്ലാ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താനാണ് കലാകാരന്മാർ ശ്രദ്ധിക്കുക.

നാളെ പെരുന്നാൾ ആയതിന്റെ സന്തോഷ വീഡിയോ അനുസിതാര കുറച്ചു മണിക്കൂറുകൾക്ക് മുമ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. പ്രശസ്ത ഗാനമായ ” പതിനാലാം രാവുദിച്ചത് മാനത്തോ” എന്ന ഗാനത്തിന് ചുവടു വെക്കുന്ന രൂപത്തിലാണ് പെരുന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

പക്ഷേ താരം ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോ താഴെ, വിദ്വേഷം പരത്തുന്ന ഒരു കമന്റ് മായി ഒരാൾ രംഗത്തുവന്നു..
അയാൾ രേഖപ്പെടുത്തിയ കമന്റ് ഇങ്ങനെയാണ്..
“Converted to”?
അതായത് മതം മാറിയോ എന്ന അർത്ഥത്തിലാണ് അയാൾ കമന്റ് രേഖപ്പെടുത്തിയത്..

പക്ഷേ അതിന് അനുസിതാര നൽകിയ മറുപടി കിടിലം ആയിരുന്നു…
“Human..”
അതായത് converted to Human… മനുഷ്യൻ ആയി മാറിയിരിക്കുന്നു എന്ന ഉത്തരമാണ് താരം നൽകിയത്..
ഏതായാലും കമന്റ് രേഖപ്പെടുത്തിയവനെ കണ്ടം വഴി ഓടിക്കുന്ന റിപ്ലൈ ആണ് താരം നൽകിയത്.

സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വിഷവിത്ത്കളുടെ താവളമായി മാറിയിരിക്കുകയാണ്. എല്ലാത്തിനും വർഗീയതയും മതഭ്രാന്ത് കണ്ടെത്തുന്ന ഒരു കൂട്ടം ആൾക്കാർ എന്നും, നല്ല പോസ്റ്റുകളുടെ താഴെ ചൊറി കമന്റ്‌കളുമായി രംഗത്ത് വരാറുണ്ട്.

Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*