മാഹീന്ദ്രക്ക് മുകളിൽ ഗ്യാങ്സ്റ്റർ ലുക്കിൽ “കരിക്ക്” താരം വിദ്യ വിജയകുമാർ..

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കരിക്കിലെ താരം.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വെബ്സീരീസ് ആണ് കരിക്ക്. വീഡിയോ പുറത്തിറങ്ങിയാൽ എന്നും ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് യൂട്യൂബിൽ തിളങ്ങിനിൽക്കുന്ന വെബ് സീരീസിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകർക്കിടയിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തികച്ചും വ്യത്യസ്തമായ അനുഭവമാണ് കരിക്ക് പ്രേക്ഷകരിലേക്ക് നൽകുന്നത്.

കരിക്ക് എന്ന വെബ് സീരീസിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് വിദ്യ വിജയകുമാർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരു വ്യത്യസ്ത ആറ്റിട്യൂട് ക്യാരക്ടർ ആണ് താരം കരിക്ക് എന്ന വെബ് സീരീസിൽ കാഴ്ചവച്ചത്.

താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ അധിക ഫോട്ടോഷൂട്ട്‌കളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കരിക്കിലെ പ്രശസ്തിയോടൊപ്പം മനം മയക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരത്തിന് ആരാധകർ വർധിച്ചു വന്നു.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുള്ളത്. താരം അതിന് നൽകിയ ക്യാപ്ഷൻ ആണ് വെറൈറ്റി…
Minimum stress.. Minimum gangsta..
ഗാങ്സ്റ്റർ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്.

മോഹൻലാൽ, ജൂനിയർ എൻടിആർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് തെലുങ്കു സിനിമ ജനത ഗ്യാരേജ് ലൂടെയാണ് താരം ജൂനിയർ ആർടിസ്റ്റായി അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. താരം മലയാളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തിയ സൺ‌ഡേ ഹോളിഡേ എന്ന സിനിമയിൽ ആയിരുന്നു.

താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയത് കരിക്ക് വെബ് സീരീസിലൂടെയാണ്. ഗേൾസ് ബാഡ് ബോയ്സ്, പി കെ, റോക്ക് പേപ്പർ സിസ്സർസ് എന്നിവയിൽ താരം അഭിനയിച്ചു. കളി എന്ന മലയാള സിനിമയിലെ താരം വേഷമിട്ടിട്ടുണ്ട്. താരം ഇനിയും ഒരുപാട് സിനിമകളിൽ വേഷമിടാൻ പോവുകയാണ്.

Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya
Vidhya

Be the first to comment

Leave a Reply

Your email address will not be published.


*