ഒരു ഫോട്ടോഷൂട്ടിനിറങ്ങിയതാ.. മാസ്ക് വെക്കാത്തത് കൊണ്ട് പോലീസ് പൊക്കി.. ഫൈനടച്ച് ഇങ്ങ് പോന്നു..😂

ഫോട്ടോഷൂട്ട് നടത്തിയ മോഡൽസിനെ കയ്യോടെ പിടികൂടി.

ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളുടെ കാലമാണിപ്പോൾ. ഓരോ സമയത്തും ഓരോ ട്രെൻഡിംഗ് വീഡിയോകൾ ആണ് ഇൻസ്റ്റാഗ്രാം റിലീസിൽ കാണാൻ സാധിക്കുന്നത്. ഈയടുത്ത് ഏറ്റവും വൈറലായ ഒരു ബാഗ്രൗണ്ട് മ്യൂസിക് ആയിരുന്നു ‘ഓഹ് നോ.. ഓഹ് നോ’ എന്നുള്ളത്.

എന്തെങ്കിലും കാര്യമായ കാര്യം ചെയ്യുമ്പോൾ അമളി വന്നുപെടുന്ന വീഡിയോകളാണ് ‘ഓഹ് നോ’ ബാഗ്രൗണ്ട് മ്യൂസിക്കൊടു കൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. അബദ്ധത്തിൽ പെട്ട ആൾക്കാർ തന്നെ ഇത്തരത്തിലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്.

ഇത്തരത്തിൽ പെട്ടുപോയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് പ്രശസ്ത മോഡലും യൂട്യൂബറും കൂടിയായ നിഹ റിയാസ്. ഒരു മോഡൽ ഫോട്ടോ ഷൂട്ട് ചെയ്യുന്ന സമയത്ത് പോലീസ് കയ്യോടെ പിടികൂടിയ വീഡിയോ ഈ ബാഗ്രൗണ്ട് മ്യൂസിക്കോട് കൂടിയാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

കൊറോണ ആയതുകൊണ്ട് പുറത്തിറങ്ങി നടക്കാൻ പൂർണ്ണമായും വിലക്കുള്ള സമയമാണിത്. ഈ ഒരു അവസരത്തിൽ പബ്ലിക് റോഡിൽ വച്ച് ഫോട്ടോ ഷൂട്ട് നടത്തിയാൽ എന്താകും അവസ്ഥ. വിചാരിച്ചത് പോലെ തന്നെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഫൈനും അടച്ചു പിരിയേണ്ട അവസ്ഥയായിരുന്നു ഇവർക്ക് സംജാതമായത്.

മോഡലും യൂട്യൂബ് ബ്ലോഗറും കൂടിയാണ് നിഹാ റിയാസ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ രണ്ടു ലക്ഷത്തിൽ കൂടുതലും, യൂട്യൂബിൽ ഒന്നര ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

Neeha
Neeha
Neeha
Neeha
Neeha
Neeha
Neeha

Be the first to comment

Leave a Reply

Your email address will not be published.


*