ഷാജി കൈലാസ് തന്നോട് പ്രണയം തുറന്ന് പറഞ്ഞ രസകരമായ നിമിഷം ഓർത്തെടുത്ത് ആനി…

മലയാള സിനിമയിൽ മികച്ച അഭിനയം കാഴ്ച വെക്കുകയും ആരാധകരെ നിലനിർത്തുകയും ചെയ്ത നടിയാണ് ആനി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് സ്‌ക്രീനിൽ ആദ്യം തെളിയുന്നത്. ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ പെൺകുട്ടി.

അതൊരു നിമിത്തമായി. അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു. അങ്ങനെ 1993 ൽ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ താരം തന്റെ കലാ ജീവിതം ആരംഭിച്ചു. രുദ്രാക്ഷം തുടർന്ന് അക്ഷരം സിനിമകളിൽ സുരേഷ് ഗോപിയുടെ നായികയായി.

മഴയെത്തും മുൻപേ എന്ന സിനിമ താരത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒന്നായി. പിന്നീട് ധാരാളം സിനിമകളിൽ ശ്രദ്ധേയമായി അഭിനയിച്ചു. പ്രശസ്ത സംവിധായകൻ ഷാജി കൈലാസാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും താരം വിട്ടുനിന്നു.

പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. പ്രണയ നാളുകളെ കുറിച്ചും പ്രണയം തുറന്നു പറഞ്ഞ രസകരമായ നിമിഷത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം ഇപ്പോൾ. താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളില്‍ വെച്ചാണ് തങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നതെന്നാണ് താരം പറയുന്നത്.

സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് അദ്ദേഹം തന്റടുത്ത് എത്തുമായിരുന്നു എന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന കുക്കറി ചാറ്റ് ഷോയിൽ അവതാരകയാണ്. ആനി തന്റെ ഭാഗ്യമാണെന്നും പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ ഉണ്ടാകും എന്നാണ് ഷാജി കൈലാസിന്റെ വാക്കുകൾ.

Annei
Annie

Be the first to comment

Leave a Reply

Your email address will not be published.


*