എന്താ ക്യൂട്ട്നെസ് 🥰 മനം മയക്കുന്ന ഫോട്ടോകൾ പങ്കുവെച്ച് വൈഷ്ണവി ചൈതന്യ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

തെലുങ്ക് സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായ നടിയാണ് വൈഷ്ണവി ചൈതന്യ. ഡബ്സ്മാഷ് അപ്ലിക്കേഷനിൽ ലിപ്-സിങ്ക് വീഡിയോകൾ പങ്കുവെക്കുന്നതിലൂടെയാണ് താരത്തെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. ആ വീഡിയോകളിലൂടെ തന്നെ തെലുങ്ക് സംസ്ഥാനങ്ങളിൽ പ്രശസ്തി ലഭിച്ചു.

2017 ൽ ആണ് തന്റെ സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. “ക്ഷാനം ഓക യുഗമെ” എന്ന സ്വതന്ത്ര ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതേ വർഷം തന്നെ “ടച്ച് ചെസി ചുഡു” എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്ര മേഖലയിൽ അഭിനയം തുടങ്ങി.

2018 ൽ ഇൻഫിനിറ്റം മീഡിയ എന്ന ഒരു നിർമ്മാണ കമ്പനിക്ക് വേണ്ടി പ്രവർത്തിക്കാൻ താരത്തെ സമീപിച്ചതിനെ തുടർന്ന് ഇൻഫിനിറ്റം മീഡിയ പ്രൊഡക്ഷനിൽ കുറച്ച് ഹ്രസ്വചിത്രങ്ങളിലും കവർ സോങ്ങുകളിലും താരം അഭിനയിക്കുകയുണ്ടായി.

2019 ലാണ് താരം സ്വന്തമായി ഒരു YouTube ചാനൽ ആരംഭിക്കുന്നത്. ഇൻഫിനിറ്റം മീഡിയയുടെ പിന്തുണയോടെ ആയിരുന്നു അത്. അല വൈകുണ്ഠ പുരമുലൂവിൽ നിന്നുള്ള ‘സമാജവരഗാമന’ എന്ന കവർ സോങ്ങാണ് ആദ്യമായി അപ്ലോഡ് ചെയ്തത്.

അല വൈകുണ്ഠ പുരമുലൂവിൽ അല്ലു അർജുന്റെ സഹോദരിയുടെ വേഷം ആണ് താരം അവതരിപ്പിച്ചത്. ശൈലജ എന്ന കഥാപാത്രത്തെ അനശ്വരമാക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു. ഏത് വേഷവും ആഴത്തിൽ ആവാഹിച്ചു അവതരിപ്പിക്കുന്ന രീതിയാണ് താരത്തിന്.

ഇതിനിടയിൽ കുറച്ച് തെലുങ്ക് ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോഫ്റ്റ്‌വെയർ ഡേവ്‌ലോവർ , ഈ വർഷത്തെ വിജകരമായ ഷോർട് ഫിലിം മിസ്സമ്മ, റിലീസ് ചെയ്യാൻ ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ‘വരുഡ കവാലെനു എന്നിവയാണ് അവ.

താരത്തിന്റെതായി പുറത്തു വന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ളത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുന്നത്.

Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi
Vaishnavi

Be the first to comment

Leave a Reply

Your email address will not be published.


*