ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരുടെയും കൂടെയാണെന്നല്ല അര്‍ത്ഥം; ബാലയുടെ വാക്കുകള്‍ക്ക് നേരെ ആഞ്ഞടിച്ച് അമൃത…

ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരുടെയും കൂടെയാണെന്നല്ല അര്‍ത്ഥം; ബാലയുടെ വാക്കുകള്‍ക്ക് നേരെ ആഞ്ഞടിച്ച് അമൃത

ബാല അമൃത പ്രണയവും വിവാഹവും പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയത് ബാലയും ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ അമൃതയും.

പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളംമുള്ള ഇരുവർക്കുമിടയിൽ സ്വര പകർച്ച ഉടലെടുത്തതോടെ വേർപിരിഞ്ഞു. മകൾ അമ്മയുടെ കൂടെ ആണെന്നും ഇടക്കെല്ലാം മകളെ കാണാനും സംസാരിക്കാനും അവസരം നൽകാറുണ്ട് എന്നും എല്ലാവർക്കും അറിയാം.

എന്നാല്‍ താന്‍ കഴിഞ്ഞ ദിവസം മകളെ കാണണം എന്ന് പറഞ്ഞ് അമൃതയെ വിളിച്ചെങ്കിലും മകളെ കാണിച്ചില്ല എന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. ഇവര്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നിട്ടുണ്ട്. ഇതില്‍ അമൃതയോട് വളരെ മോശമായ രീതിയിലാണ് ബാല സംസാരിക്കുന്നത്.

താന്‍ പുറത്താണ് ഉള്ളത്, കൊവിഡ് റിസള്‍ട്ടിന് വേണ്ടി കാത്തു നില്‍ക്കുകയാണ് വീട്ടില്‍ എത്തിയിട്ട് തിരിച്ചു വിളിക്കാം എന്ന് അമൃത പറയുമ്പോള്‍ അത് കേള്‍ക്കാന്‍ നിക്കാതെ ബാല തിരിച്ച് നീ ആരുടെ കൂടെയാണ് എന്ന് ഞാന്‍ ചോദിച്ചില്ല, എനിക്ക് മകളെ കാണണം എന്നാണ് സംസാരിക്കുന്നത്. ഇത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്.

അമൃത പറയുന്നതൊന്നും തന്നെ വ്യക്തമായി കേള്‍ക്കാന്‍ ബാല തെയ്യാറുവുന്നില്ല എന്നും അത് മനസ്സിലാക്കി തരുന്നു. ഇവിടെ ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരുടെയും കൂടെയാണെന്നല്ല അര്‍ത്ഥം എന്നാണ് അമൃത തുറന്നു പറഞ്ഞത്.

Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*